ന​​​രേ​​​ന്ദ്ര മോ​​​ദി നാ​​​ളെ രാ​​വി​​ലെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തും.

കൊ​​​ച്ചി: ഒ​​​രു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി നാ​​​ളെ രാ​​വി​​ലെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. കൊ​​​ച്ചി മെ​​​ട്രോ​ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു പു​​​റ​​​മെ പി.​​​എ​​​ൻ. പ​​​ണി​​​ക്ക​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ വാ​​​യ​​​ന മാ​​​സാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.

രാ​​​വി​​​ലെ 10.15നു ​​​വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ നാ​​​വി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യ ഐ​​​എ​​​ൻ​​​എ​​​സ് ഗ​​​രു​​​ഡ​​​യി​​​ലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​വി​​​ടെ​​നി​​​ന്നു റോ​​​ഡ് മാ​​​ർ​​​ഗം മെ​​​ട്രോ യാ​​ത്ര​​യ്ക്കാ​​യി പു​​റ​​പ്പെ​​ടും. 10.35ന് ​​​പാ​​​ലാ​​​രി​​​വ​​​ട്ടം സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​ന്നു പ​​​ത്ത​​​ടി​​​പ്പാ​​​ല​​​ത്തേ​​​ക്കും തി​​​രി​​​ച്ചും മെ​​​ട്രോ​​​യി​​​ൽ അ​​ദ്ദേ​​ഹം യാ​​​ത്ര ചെ​​യ്യും. 11നു ​​​ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​ത്തി​​നു മു​​ന്നി​​ലെ മൈ​​താ​​നി​​യി​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ സ​​​മ​​​ർ​​​പ്പ​​​ണം നി​​​ർ​​​വ​​​ഹി​​​ക്കും.
12.15ന് ​​​സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ൽ പി.​​​എ​​​ൻ. പ​​​ണി​​​ക്ക​​​ർ ദേ​​​ശീ​​​യ വാ​​​യ​​​ന മാ​​​സാ​​​ച​​​ര​​​ണം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ൽ​​നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.05നു നാ​​​വി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​വി​​​ട​​​ത്തെ ബോ​​​ർ​​​ഡ് റൂ​​​മി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. 1.25നാ​​​ണ് മ​​​ട​​​ക്ക​​​യാ​​​ത്ര.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം പ്ര​​​മാ​​​ണി​​ച്ചു വ​​​ൻ സു​​​ര​​​ക്ഷ​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ന​​​ഗ​​​രം. മെ​​​ട്രോ ഉ​​​ദ്ഘാ​​​ട​​​ന​​​വേ​​​ദി​​​യാ​​​യ ക​​​ലൂ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പം നി​​​ർ​​​മി​​​ച്ച പ​​​ന്ത​​​ലി​​​ൽ ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​കൂ. ച​​ട​​ങ്ങി​​നു വ​​രു​​ന്ന​​വ​​ർ ക്ഷ​​​ണ​​​പ​​​ത്രി​​​ക​​​യും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​മാ​​​യി ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മു​​​ൻ​​പേ എ​​ത്ത​​ണം. മൊ​​​ബൈ​​​ൽ ഫോ​​​ണോ മ​​​റ്റ് ഇ​​​ല​​​ക്‌ട്രോണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ കൊ​​​ണ്ടുവ​​​രാ​​​ൻ പാ​​ടി​​ല്ല. വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് റി​​​മോ​​​ട്ട് കീ ​​​ആ​​​ണെ​​​ങ്കി​​​ൽ അ​​​തും അ​​നു​​വ​​ദി​​ക്കി​​ല്ല. പ​​​രി​​​പാ​​​ടി അ​​​വ​​​സാ​​​നി​​​ക്കാ​​​തെ ആ​​​രെ​​​യും പു​​​റ​​​ത്തു വി​​​ടി​​​ല്ല. 3,500ഓ​​​ളം പേ​​​ർ​​ക്കാ​​ണു പ​​ന്ത​​ലി​​ൽ ഇ​​രി​​പ്പി​​ടം. സെ​​​ന്‍റ് തെ​​​രേ​​​സാ​​​സി​​​ലെ പ​​​രി​​​പാ​​​ടി​​​യി​​​ലും ക്ഷ​​​ണി​​​താ​​​ക്ക​​​ൾ​​​ക്കു മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളൂ.

സ്പെ​​​ഷ​​​ൽ പ്രൊ​​​ട്ട​​​ക്‌ഷൻ ഗ്രൂ​​​പ്പി​​​ലെ ഉ​​​ന്ന​​​തോ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​​​​ര​​​മാ​​​ണു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് സു​​​ര​​​ക്ഷാ​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​സ്പി​​​ജി എ​​​ഐ​​​ജി​​​മാ​​​രാ​​​യ അ​​​നീ​​​ഷ് സി​​​രോ​​​ഹി, രാ​​​ജേ​​​ഷ് കു​​​മാ​​​ർ, ടി.​​​കെ.​ ഗൗ​​​തം എ​​​ന്നി​​​വ​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളും യാ​​​ത്രാ​​​പാ​​​ത​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫീ​​​റു​​​ള്ള, പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​​പി. ദി​​​നേ​​​ശ്, ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ യ​​​തീ​​​ഷ് ച​​​ന്ദ്ര, മ​​​റ്റ് പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

മെ​​​ട്രോ ഉ​​​ദ്ഘാ​​​ട​​​ന വേ​​​ദി​​​യി​​​ൽ ഇ. ​​​ശ്രീ​​​ധ​​​ര​​​നെ​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ ഇന്നലെ അ​​​റി​​​യി​​​ച്ചു.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *