ഉയർന്ന നി​ര​ക്ക്: മെ​ട്രോ​യി​ൽ സ്ഥി​രം യാ​ത്ര​ക്കാ​ർ കു​റ​വ്

കൊ​ച്ചി: സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കു​റ​വും വ​ലി​യ നി​ര​ക്കും സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതിയായ മെ​ട്രോ​യെ ബാ​ധി​ച്ച​താ​യി സ​ർ​വേ. ഡീവാലർ മാനേജ്മെന്‍റ് കൺസട്ടന്‍റ്സ് നടത്തിയ സർവേയിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടം മെട്രോ ഓടിത്തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഒരു സർവേ റിപ്പോർട്ട് പുറത്ത് വരുന്നത്.

ജോലിക്കും പഠനത്തിനുമായി പോകുന്നവരുൾപ്പെടെ മെട്രോയിൽ സ്ഥിരം യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് സർവേ വ്യക്തമാക്കുന്നു. 25 ശതമാനം ആളുകൾ മാത്രമാണ് മെട്രോയാത്ര സ്ഥിരമായി നടത്തുന്നതെന്നാണ് കണ്ടെത്തൽ. ടിക്കറ്റ് ചാർജ് കൂടുതലാണെന്നാണ് സർവേയിൽ പങ്കെടുത്ത ജനങ്ങൾ ചൂണ്ടിക്കാട്ടിത്. 43 ശതമാനം ആളുകളാണ് യാത്രാനിരക്ക് വളരെ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടത്. ഇതാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരാനുള്ള പ്രധാന കാരണമെന്നും സർവേ വ്യക്തമാക്കുന്നു

അതേസമയം മെട്രോ സംബന്ധമായ സേവനം മികച്ചതാണെന്നും മെട്രോ യാത്ര സ്ത്രീകൾക്ക് തികച്ചും സുരക്ഷിതമാണെന്നും 82 ശതമാനം പേർ അഭിപ്രായപ്പെട്ടു. കുസാറ്റ് വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *