കാക്കനാട് : കൊച്ചിയിൽ യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിൽ പോലീസ് റെയ്ഡ്. ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫീസിലായിരുന്നു പരിശോധന. നടിയെ തട്ടികൊണ്ടുപോയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണുപരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ നടൻ ദിലീപിനെ ബ്ലാക്മെയ്ൽ ചെയ്തു ജയിലിൽനിന്നു പ്രതി സുനിൽ കുമാർ എഴുതിയ കത്തിൽ പറയുന്ന കാക്കനാട്ടെ ഷോപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യയുടെ സ്ഥാപനത്തിൽ പരിശോധന നടത്തിയത്. യുവനടിയെ തട്ടികൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തിൽ രണ്ടിടത്തു പ്രതി പറയുന്നുണ്ട്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവിൽപോകും മുൻപാണു കാക്കനാട്ടെ കടയിലെത്തിയതായി സുനിൽ മൊഴി നൽകിയത്. അപ്പോൾ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്താനെത്തിയ അന്വേഷണസംഘം ഇതുസംബന്ധിച്ചും കാര്യങ്ങൾ തിരക്കിയിരുന്നു.
******************************
നിങ്ങൾ എഴുതാറുണ്ടോ ?
എഴുതുന്നത് കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.
അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com