ഡേ കെയറിൽ കൊച്ചുകുട്ടിക്ക് ക്രൂര പീഡനം.

കൊച്ചി: പിഞ്ചുകുഞ്ഞിന് ഡേ കെയറിൽ ക്രൂര പീഡനം. പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലാണ് സംഭവം. സ്വകാര്യവാർത്താചാനലാണ് മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സ്ഥാപനത്തിന്‍റെ ഉടമ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടെന്ന് ഇവിടുത്തെ ജീവനക്കാരി വ്യക്തമാക്കി.

ദൃശ്യങ്ങൾ പുറത്തായതോടെ പ്രതിഷേധവുമായി രക്ഷകർത്താക്കൾ രംഗത്തെത്തി. ഇതേത്തുടർന്ന് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൈൽഡ്‌ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *