സൗജന്യ ചികിത്സാപദ്ധതികളിലെ മരുന്ന് വിതരണം നിലനിർത്തണം…യൂത്ത്ഫ്രണ്ട് എം.

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കുള്ള വിവിധ സൗജന്യചികിത്സാ പദ്ധതികളിലേക്കുള്ള മരുന്നു വിതരണം നിലനിർത്തുവാൻ സർക്കാർ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാജൻ തൊടുക,ബിജു കുന്നേപറമ്പൻ,ജോഷി ഇലഞ്ഞി,സിറിയക് ചാഴികാടൻ എന്നിവർ സംയുക്ത പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു. കുടിശ്ശിഖ നൽകാത്തതിനാൽ‍മരുന്നു വിതരണം നിർത്തുകയാണെന്നുള്ള
അറിയിപ്പ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍നിന്നും ഉണ്ടായതോടെ കടുത്ത ആശങ്കയിലാണ് രോഗികള്‍.

കുടിശ്ശികയായി കിട്ടാനുള്ള 12 കോടിരൂപ അടിയന്തിരമായി കിട്ടിയില്ലെങ്കില്‍ മരുന്ന് സംഭരണം മുടങ്ങുമെന്നാണ് കോര്‍പ്പറേഷന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും എത്തുന്ന നല്ലൊരു ശതമാനം രോഗികളും ഇത്തരം പദ്ധതികളുടെ ഗുണഫലം അനുഭവിക്കുന്നവരാണ്. സൗജന്യ മരുന്ന് വിതരണം നിര്‍ത്തലാക്കിയാല്‍ കാരുണ്യ, ആര്‍.ബി.എസ്.ബി.വൈ, ചിസ് പ്ലസ്, ആരോഗ്യകിരണം, ജനനി ജന്മമരക്ഷ, താലോലം, സ്‌നേഹ സാന്ത്വനം, വിവിധ ആദിവാസി ചികിത്സാ പദ്ധതികള്‍ തുടങ്ങിയവയെ ബാധിക്കും.ആതുര സേവന മേഖലയെ തകർക്കുന്ന ഇത്തരം നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് പ്രതിഷേധാർഹമാണ്. പ്രതിസന്ധി രൂക്ഷമായിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം യൂത്ത്ഫ്രണ്ട് എം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.ഇതിന്റെആദ്യഘട്ടമായിട്ടാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തിയത്.

മരുന്നും മെഡിക്കല്‍ ഉപകരണവും നല്‍കിയ വകയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ 9,48,45129 രൂപയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നല്‍കാനുള്ളത്. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികള്‍ 2,18,29951 രൂപയും നല്‍കാനുണ്ട്. കുടിശ്ശിക ഏറിയതോടെയാണ് കോര്‍പ്പറേഷന്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ കാരണം. പണം ലഭിച്ചില്ലെങ്കില്‍ നാളെ മുതൽ മരുന്ന് വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുവാനാണ് നിലവിൽ കോർപ്പറേഷ തീരുമാനം.ഇതിനുവദിക്കാതെ സർക്കാർ കുടിശ്ശിഖ തീർത്തു നല്കി പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ജീവൻ രക്ഷാ ഔഷധങ്ങൾ തുടർന്നും ലഭിക്കുന്നതിനാവശ്യമായി നടപടി സ്വീകരിക്കണമെന്നൂം ഇതിനായി മൂഖ്യമന്ത്രി ഇടപെടണമെന്നുംയൂത്തഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടു

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *