നേഴ്സുമാരുടെ സമരം: മുഖ്യമന്ത്രി ഇടപെടണമെന്ന് കെ എം മാണി

കോട്ടയം: ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യാശുപത്രിയിലെ നേഴ്സുമാർ നടത്തിവരുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം.മാണി.

സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നേഴ്സുമാരുടെ സമരം സ്ഫോടനാത്മകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ സ്വകാര്യാശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മെന്റുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കേരളം പകർച്ചപ്പനിയുടെ പിടിയിലാണ്. നിരവധി പേർ മരിക്കുന്നു. രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ സ്ഥലമില്ല. രോഗാതുരമായ ഒരവസ്ഥയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റാനുള്ള ഭൗതിക സാഹചര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല. ആരോഗ്യ മേഖലയിൽ സങ്കീർണ്ണമായ സ്ഥിതിവിശേഷമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.

നേഴ്സുമാർക്ക് ന്യായമായ ശമ്പളം ലഭിക്കാനുള്ള എല്ലാ അർഹതയുമുണ്ട്. നഴ്സിംഗ് ഒരു തൊഴിൽ മാത്രമല്ല, സേവനംകൂടിയാണ്. അവരെ ചർച്ചക്ക് വിളിച്ച് അവരുടെ ആവശ്യങ്ങൾക്ക് ന്യായമായ പരിഹാരം കാണാനുള്ള ധാർമ്മിക ബാധ്യത സർക്കാരിനുണ്ട്. നേഴ്സുമാരുടെ സമരം ഇത്രത്തോളം നീട്ടിയത് തന്നെ നാണക്കേടാണ്. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *