ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കുന്നത് താന്‍ തന്നെ: മാണി

മുന്നണിബന്ധം സംബന്ധിച്ച നിലപാട് മയപ്പെടുത്താതെ കെ എം മാണി രംഗത്തെത്തി. ഏതു മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് മാണിയാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന ശരിയാണ്. താനാണ് അതു തീരുമാനിക്കുന്നത്. ഇപ്പോള്‍ സ്വന്തംകാലിലാണ് നില്‍ക്കുന്നതെന്നും കെ എം മാണി പാലായില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ നിലപാട് മയപ്പെടുത്തി ഏതു മുന്നണിയില്‍ പ്രവര്‍ത്തിക്കണമെന്ന് കെ എം മാണിയാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസില്‍ കെ എം മാണിയും ജോസ് കെ മാണിയും കോണ്‍ഗ്രസുമായുള്ള അകല്‍ച്ചയില്‍ ഒരു പിന്നോക്കം പോക്കും വേണ്ടെന്നുള്ള നിലപാടിലാണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *