മ​​​ന്ത്രി ശൈ​ല​ജ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ സ​ത്യ​ഗ്ര​ഹം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​നം നേ​​​രി​​​ട്ട ആ​​​രോ​​​ഗ്യ, സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ അ​​​ഞ്ച് എം​​​എ​​​ൽ​​​എ​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​ത്യ​​​ഗ്ര​​​ഹം തു​​​ട​​​ങ്ങി.

വി.​​​പി. സ​​​ജീ​​​ന്ദ്ര​​​ൻ, എ​​​ൻ. ഷം​​​സു​​​ദീ​​​ൻ, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പ​​​ള്ളി, ടി.​​​വി. ഇ​​​ബ്രാ​​​ഹിം, റോ​​​ജി എം. ​​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണു നി​​​യ​​​മ​​​സ​​​ഭാ​​​ഹാ​​​ളി​​​നു പു​​​റ​​​ത്ത് സ​​​ത്യ​​​ഗ്ര​​​ഹം തു​​​ട​​​ങ്ങി​​​യ​​​ത്.
കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ബി​​​ല്ലി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ ബ​​​ഹ​​​ള​​​മു​​​യ​​​ർ​​​ത്തി. തു​​​ട​​​ർ​​​ന്ന് സം​​​സാ​​​രി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ഴു​​​ന്നേ​​​റ്റ പ്ര​​​തി​​​പ​​​ക്ഷ​​​നി​​​ര മെ​​​ഡി​​​ക്ക​​​ൽ ബി​​​ല്ലി​​​ന്‍റെ കോ​​​പ്പി കീ​​​റി​​​യെ​​​റി​​​ഞ്ഞുകൊ​​​ണ്ടാ​​​ണു മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​യോ​​​ടെ സ​​​ഭ​​​യി​​​ൽനി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യ​​​ത്. തു​​​ട​​​ർ​​​ന്നു സ​​​ഭാ ഹാ​​​ളി​​​നു പു​​​റ​​​ത്ത് സ​​​ത്യ​​​ഗ്ര​​​ഹം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.

രാ​​​വി​​​ലെ ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷം അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും സ​​​ഭാ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​തം​​​ഭി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.​​​ അ​​​ര മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം സ​​​ഭ സ​​​മ്മേ​​​ളി​​​ച്ച​​​പ്പോ​​​ൾ കേ​​​ര​​​ള സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന്മേ​​​ലു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ച പ്ര​​​തി​​​പ​​​ക്ഷം കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ബി​​​ൽ അ​​​വ​​​ത​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ മ​​​ന്ത്രി​​​ക്കെ​​​തി​​​രേ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​റ​​​ങ്ങി​​​പ്പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.രാ​​​ജി​​വ​​​യ്ക്കു​​​ക​​​യ​​​ല്ലാ​​​തെ മ​​​ന്ത്രി ശൈ​​​ല​​​ജ​​​യ്ക്കു മു​​​ന്നി​​​ൽ പോം​​​വ​​​ഴി​​​ക​​​ളി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ഇ​​​ല്ലാ​​​തെ പി​​​ന്നോ​​​ട്ടി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഒ​​​രു മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ഇ​​​ത്ര​​​യും രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​വും വി​​​ധി​​​ന്യാ​​​യ​​​വും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. കോ​​​ട​​​തി പ​​​രാ​​​മ​​​ർ​​​ശം വ​​​രു​​മ്പോ​​​ൾ ത​​​ന്നെ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ മ​​​ന്ത്രി​​​മാ​​​ർ രാ​​​ജി​​​വ​​​യ്ക്കു​​​ന്ന മ​​​ഹ​​​നീ​​​യ പാ​​​ര​​​മ്പ​​ര്യ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നു​​​ള്ള​​​ത്. ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നി​​​ലെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ന്ത്രി അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി​​​യെ​​​ന്നും ന​​​ല്ല ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യ​​​ല്ല മ​​​ന്ത്രി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തെ​​​ന്നും വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ ത​​​ന്നെ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ലും മ​​​ന്ത്രി​​​ക്കെ​​​തി​​​രേ കോ​​​ട​​​തി അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശന​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. സ്വാ​​​ശ്ര​​​യ പ്ര​​​വേ​​​ശ​​​നം ഇ​​​ത്ര​​​യും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്ക​​​യ​​​ത് ഈ ​​​മ​​​ന്ത്രി​​​യും സ​​​ർ​​​ക്കാ​​​രു​​​മാ​​​ണ്. ഇ​​​ങ്ങ​​​നെ നി​​​ര​​​ന്ത​​​രം കോ​​​ട​​​തി വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന മ​​​ന്ത്രി​​​ക്ക് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രാ​​​ൻ ക​​​ഴി​​​യു​​​മോ? എ​​​ന്നി​​​ട്ടും മ​​​ന്ത്രി​​​യെ ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ടു​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി ര​​​ക്ഷി​​​ച്ചാ​​​ലും ജ​​​ന​​​കീ​​​യ കോ​​​ട​​​തി​​​യി​​​ൽ നി​​​ന്നു മ​​​ന്ത്രി ര​​​ക്ഷ​​​പ്പെ​​​ടി​​​ല്ല. സ​​​ഭാ സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ക്കും വ​​​രെ സ​​​ത്യ​​​ഗ്ര​​​ഹം തു​​​ട​​​രു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന് അ​​​നു​​​ഭാ​​​വം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം യു​​​ഡി​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 140 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പ​​​ന്തം കൊ​​​ളു​​​ത്തി പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു. യു​​​ഡി​​​എ​​​ഫ് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​ക്ക​​​ളാ​​​യ ഡോ. ​​​എം.​​​കെ. മു​​​നീ​​​ർ, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രും ഷാ​​​ഫി പ​​​റ​​മ്പി​​ലും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *