കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്: ഈ ​മാ​സം 23 ന് കേ​ര​ള കോ​ൺ​ഗ്ര​സ് ട്രെ​യി​ൻ ത​ട​യും

 

കോ​ട്ട​യം: കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സ്റ്റീയറിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ജൂണ്‍ 23ന്‌ കോട്ടയത്ത്‌ ട്രെയിന്‍ തടയല്‍ സമരം നടത്തും. ജൂണ്‍ 30ന്‌ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റ്‌ നടയില്‍ കൂട്ട ധര്‍ണ്ണ നടത്തും.
കര്‍ഷകരുടെ ജീവിതം വഴിമുട്ടുന്ന തരത്തില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കുകയാണ്‌. പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റകരമായ അനാസ്ഥ കാട്ടുകയാണ്‌. കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിവ്‌ കര്‍ഷകനെ തളര്‍ത്തിയിരിക്കുന്നു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ മിനിമം സപ്പോര്‍ട്ട്‌ പ്രൈസ്‌ പ്രഖ്യാപിക്കുക, അന്താരാഷ്‌ട്ര കരാറുകളിലെ കര്‍ഷകദ്രോഹവ്യവസ്ഥകള്‍ ഒഴിവാക്കുക, കാര്‍ഷിക കരാറുകളില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ കര്‍ഷകപ്രതിനിധികളുമായും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ പാര്‍ട്ടി ഉന്നയിക്കുന്നത്‌. റബ്ബര്‍ അടക്കമുള്ള കാര്‍ഷിക വിളകള്‍ വിലത്തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തിയത്‌ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ്‌. അതില്‍നിന്നു ഒരു മാറ്റവും ഇപ്പോഴത്തെ കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
വിലക്കയറ്റം മൂലം ജനജീവിതം ദു:സ്സഹമായിരിക്കുകയാണ്‌. ഒരു കിലോ അരിയുടെ വില 48 രൂപാ ആയി ഉയര്‍ന്നിരിക്കുന്നു. മാര്‍ക്കറ്റില്‍ ഫലപ്രദമായി ഇടപെട്ട്‌ കുറഞ്ഞ വിലയ്‌ക്ക്‌ അരി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
റബ്ബര്‍ വിലസ്ഥിരതാ പദ്ധതി ഇന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്‌. അതു ഫലപ്രദമാക്കുകയും കുറഞ്ഞ വില കിലോയ്‌ക്ക്‌ 150 ല്‍നിന്ന്‌ 200 രൂപയാക്കി ഉയര്‍ത്തുകയും വേണം.
സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌, എം.പിമാര്‍, എം.എല്‍.എമാര്‍ മറ്റു നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കേരളാ കോണ്‍ഗ്രസ്‌ (എം) പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. എം.പിമാര്‍, എം.എല്‍.മാര്‍ നേതാക്കള്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ്‌ പ്രധാനമന്ത്രിയെ കാണുക. ജൂണ്‍ 17ന്‌ കേരളത്തിലെത്തുമ്പോള്‍ കാണാനുള്ള അനുമതി ചോദിച്ച്‌ പാര്‍ട്ടി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്‌.
സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്‌.

********************************************

 

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *