വിലക്കയറ്റം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം – ഇ.ജെ ആഗസ്തി.

അരി, ചെറു ഉള്ളി ,തക്കാളി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില രണ്ടിരട്ടിയായും, മൂന്നിരട്ടിയായും വർദ്ധിച്ചിട്ടും വിപണിയിലിടപെട്ട് സാധാരണക്കാരുടെ ദുരിതത്തിന് പരിഹാരം കണ്ടെത്താത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി പ്രതിഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ഇ ജെ ആസ്തി പറഞ്ഞു. അച്ഛാ ദിൻ എന്നു പറഞ്ഞ് അധികാരത്തിൽ വന്ന കേന്ദ്ര സർക്കാർ ഭരണം അഴിമതി കാ ദിൻ ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സം സ്ഥാന സർക്കാർ ഒരു വർഷം കൊണ്ട് കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആവശ്യ സാധനങ്ങളുടെ വില വർധനവിൽ നടപടി സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച്‌ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റോ ഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് ( എം ) ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം അദ്ധ്യക്ഷത വഹിച യോഗത്തിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, സുമേഷ് ആൻഡ്രൂസ്, ജോർഡിൻ കിഴക്കേത്തലക്കൽ, സാബു കണിപറമ്പിൽ, ഷാജി പുളിമൂടൻ, ഷൈൻ ജോസഫ്, ജോയി സി കാപ്പൻ, രാജൻ കുളങ്ങര, സജി തടത്തിൽ, അൻസാരി പാലയംപറമ്പിൽ, ബിജു പറപ്പള്ളി, സെബാസ്റ്റ്യൻ ജോസഫ്, ജിജോ വരിക്കമുണ്ട ,ശ്രീകാന്ത് എസ് ബാബു, ഷിജോ ഗോപാലൻ, ബിജു പാതിരുമല , കുഞ്ഞുമോൻ മാടപ്പാട്ട്, ബിജു കണിയാമല ,അനു പാടകശേരിൽ, ബിജു മഴുവഞ്ചേരിൽ, ആൽബിൻ പേണ്ടാനം, ഷിനു പാലത്തുങ്കൽ , ലൈറ്റസ് മാണി, ഷാജി പുതിയാപറമ്പിൽ, ടോണി അബ്രാഹം, വിനോ അയ്മനം, പ്രതിഷ് പട്ടിത്താനം, കുര്യൻ വട്ടമല, ഷില്ലറ്റ് അലക്സ്, രൂപേഷ് അബ്രഹാം എന്നിവർ പ്രസംഗിച്ചു.
അരി വില 52 രൂപയായി വർദ്ധിച്ചതിനാൽ ജനങ്ങൾ കിഴങ്ങ് വർഗങ്ങൾ ഉപയോഗിച്ച്‌ ജീവൻ നിലനിർത്തണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി തേക്കിലയിൽ കിഴങ്ങ് വിളമ്പുകയും ചെയ്തു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *