പാലായിൽ കേരളാ കോൺഗ്രസ് എം യോഗം ചേർന്നു .

 

കേരളാ കോൺഗ്രസ് എം , പാലായിൽ പാർട്ടി ചെയര്മാന് കെ എം മാണിയുടെ വസതിയിൽ യോഗം ചേർന്നു . എം എൽ എ മാരായ റോഷി അഗസ്റ്റിൻ , സി എഫ് തോമസ് , എൻ ജയരാജ് എന്നിവരും , ജോസ് കെ മാണി എം പീ , ജോയ് എബ്രഹാം എം പീ എന്നിവരും പങ്കെടുത്തു . കെ എം മാണി യുടെ വസതിയിൽ നടന്ന യോഗത്തിൽ സമീപകാല രാഷ്ട്രീയ സ്ഥിതി ഗതികൾ വിലയിരുത്തി . പി ജെ ജോസഫ് അനാരോഗ്യത്തെ തുടർന്ന് പങ്കെടുത്തില്ല . മോൻസ് ജോസഫ് എം എൽ എ , മറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ എത്തിച്ചേരുവാൻ സാധിച്ചില്ല . അടുത്ത ആഴ്ച തന്നെ കേരളാ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം ചേരും എന്ന് കെ എം മാണി അറിയിച്ചു .

പാർട്ടിയിൽ യാധൊരു വിധ പ്രശ്നങ്ങളും ഇല്ല . മാധ്യമ സൃഷ്ടി ആണ് പ്രചരിക്കുന്ന കഥകൾ . എന്തായാലും എല്ലാവരും ഇവിടെ ഒക്കെ തന്നെ ഉണ്ടെന്നും മാണി പറഞ്ഞു . എന്തായാലും പിളർപ്പ് പ്രതീക്ഷിച്ചു തടിച്ചു കൂടിയ ചാനലുകൾ ഇളിഭ്യരാകുന്ന കാഴ്ച ആണ് കണ്ടത് .

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *