കൊടുങ്ങല്ലൂര്‍: ഇരുവരും 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്നയുടനെയാണ് ദിലീപും കാവ്യയും എത്തിയത്. ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി അഞ്ചുമണിയോടെ ഇവര്‍ മടങ്ങി.
വടക്കേനടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരുകാറില്‍ മടങ്ങി.ഇടയ്ക്കിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്താറുണ്ടായിരുന്ന ദിലീപ് മുമ്പൊക്കെ ക്ഷേത്രം അധികൃതരെ വരുന്ന വിവരം മുന്‍കൂട്ടി അറിയിക്കുമായിരുന്നു. ഇത്തവണ ആരെയും അറിയിച്ചില്ല.
കാവ്യാ മാധവനുമായുള്ള വിവാഹശേഷം ആദ്യമായാണ് ദിലീപ് ഇവിടെയെത്തുന്നത്. കാവ്യ ഒളിവിലാണെന്ന വാര്‍ത്തകള്‍ ഇതോടെ അപ്രസക്തമാക്കുകയാണ്. വെണ്ണലയുള്ള ഫ്ളാറ്റിലാണ് കാവ്യ ഇപ്പോഴുള്ളതെന്നാണ് സൂചന. അച്ഛനും അമ്മയും ഒപ്പമുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാവ്യയുടെ അമ്മയ്ക്കെതിരേയും അറസ്റ്റ് ഭീഷണിയുണ്ട്.
*****************************
നിങ്ങൾ എഴുതാറുണ്ടോ ?
എഴുതുന്നത് കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.
അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com