കാവ്യയെയും അമ്മയെയും ഇന്ന് പോലീസ് ചോദ്യംചെയ്യും

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ന​ട​ന്‍ ദി​ലീ​പ് ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യ്ക്ക് ഒത്താശ നൽകിയെന്നു ക​ണ്ടെ​ത്തി​യതിനെ തുടർന്ന് നടി കാവ്യ മാധവനെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും. കാവ്യയ്ക്ക് പുറമെ അമ്മയേയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ന​ടി​യെ ആ​ക്ര​മി​ച്ച പ​ള്‍​സ​ര്‍ സു​നി​ക്കു സ​ഹാ​യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ഇതിനു പുറമെ നി​ര​ന്ത​രം സാമ്പത്തിക സ​ഹാ​യം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ ര​ണ്ട് എം​എ​ല്‍​എ​മാ​രെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ര​ണ്ട് എം​എ​ല്‍​എ​മാ​രെ ദി​ലീ​പ് നൂ​റോ​ളം ത​വ​ണ വി​ളി​ച്ച​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഫോ​ണി​ല്‍ ഇ​വ​ര്‍ നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ രേ​ഖ​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സാമ്പത്തിക സ​ഹാ​യം കൈ​പ്പ​റ്റി​യ ജ​ന​പ്ര​തി​നി​ധി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ദി​ലീ​പ് മൊ​ഴി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന.

ദി​ലീ​പ് ഉ​പ​യോ​ഗി​ക്കു​ന്ന ര​ഹ​സ്യ നമ്പറിൽ നി​ന്നാ​യി​രു​ന്നു വി​ളി. ഈ ​വി​ളി​ക​ള്‍ പോ​ലീ​സ് ചോ​ര്‍​ത്തി​യ​പ്പോ​ഴാ​ണു ദി​ലീ​പി​നെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ഉ​ന്ന​ത ഇ​ട​പെ​ട​ലു​ക​ള്‍ വ്യ​ക്ത​മാ​യ​ത്. പ​ള്‍​സ​ര്‍ സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന പ്ര​തീ​ഷ് ചാ​ക്കോ​, ദി​ലീ​പി​ന്‍റെ മാ​നേ​ജ​ര്‍ അ​പ്പു​ണ്ണി എന്നിവരെയും ചോ​ദ്യം ചെ​യ്യും.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *