കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി

 

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടിയും ദിലീപിന്റെ രണ്ടാം ഭാര്യയുമായ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. വെരിഫൈ ചെയ്ത ഈ പേജ് തിങ്കളാഴ്ച രാവിലെ മുതലാണ് അപ്രത്യക്ഷമായത്.

ഞായറാഴ്ച വരെ സജീവമായിരുന്ന പേജില്‍ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വസ്ത്ര മോഡലുകളായിരുന്നു കാര്യമായി പോസ്റ്റ് ചെയ്തിരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ഒരു പ്രതികരണവും ഇതില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇതിലെ പോസ്റ്റുകളില്‍ ആളുകള്‍ രൂക്ഷമായ പ്രതികരണങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായതോടെ പ്രതികരണം രൂക്ഷമാവുമെന്ന് കരുതിയാവണം അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തതെന്ന് കരുതുന്നു.

പൊതുസമൂഹത്തില്‍ ഇരുവര്‍ക്കുമെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. കാവ്യയുടെ പേജിലായിരുന്നു കൂടുതല്‍ പേരുടെയും പ്രതിഷേധം. ഇതോടെയാണ് പേജ് അപ്ര്യത്യക്ഷമായത്.

അതേസമയം നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ ഗൂഢാലോചനയുടെ പേരില്‍ കുടുക്കിലായ ദിലീപിനു പിന്നാലെ താരത്തിന്റെ രണ്ടാം ഭാര്യയും പ്രമുഖ നടിയുമായ കാവ്യ മാധവനും കുടുക്കിലാകുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍തന്നെ പോലീസ് ചോദ്യം ചെയ്യും.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *