കാ​ന്ത​ല്ലൂ​രി​ൽ പ്ലം, ​പി​ച്ചീ​സ് പ​ഴ​ങ്ങ​ൾ പാ​ക​മാ​യി.

മ​റ​യൂ​ർ: മ​റ​യൂ​ർ മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യ കാ​ന്ത​ല്ലൂ​ർ, ഗു​ഹ​നാ​ഥ​പു​രം, പെ​രു​മ​ല, പു​ത്തൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ​യും കാ​ഴ്ച​കാ​രു​ടെ​യും മ​ന​സി​നൂം ക​ണ്ണി​നും ആ​ന​ന്ദം​പ​ക​ർ​ന്ന് പി​ച്ചീ​സ് പ​ഴ​ങ്ങ​ൾ പാ​ക​മാ​യി.

ഇ​ട​വ​മാ​സ​ത്തി​ന്‍റെ ആ​ദ്യം പാ​ക​മാ​കാ​റു​ള്ള പി​ച്ചീ​സ്, പ്ലം​സ് മി​ക​ച്ച കാ​യ്ഫ​ല​മാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ആ​ലി​പ്പ​ഴം വീ​ഴ്ച​യി​ലും പാ​ക​മാ​യ പ്ലം, ​പീ​ച്ച് ന​ശി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് വ​ൻ​ന​ഷ്ടം വ​രു​ത്തി​യി​രു​ന്നു. ഒ​രു കി​ലോ പി​ച്ചീ​സി​ന് 15 രൂ​പ മു​ത​ൽ 30 രൂ​പ​യാ​ണ് ക​ർ​ഷ​ക​ന് ഇ​പ്പോ​ൾ ല​ഭി​ച്ചു​വ​രു​ന്ന​ത്. പൊ​തു​വി​പ​ണി​യി​ൽ 100 രൂ​പ മു​ത​ൽ 150 രൂ​പí വ​രെ വി​ല​യു​ണ്ട്.

മ​റ​യു​രി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ തോ​ട്ട​ത്തി​ൽ​നി​ന്നും 25 മു​ത​ൽ 45 വ​രെ രൂ​പ വി​ല​ന​ൽ​കി വാ​ങ്ങാ​റു​ള്ള​ത് ക​ർ​ഷ​ക​ന് സ​ഹാ​യ​ക​ര​മാ​വു​ന്നു​ണ്ട്. 10 മു​ത​ൽ 15 അ​ടി​വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന മ​ര​ത്തി​ൽ​നി​ന്നും കാ​ല​വ​സ്ഥ അ​നു​യോ​ജ്യ​മാ​ണെ​ങ്കി​ൽ 40 മു​ത​ൽ 60 കി​ലോ​ഗ്രാം വ​രെ പ​ഴ​ങ്ങ​ൾ ല​ഭി​ക്കും

ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ, ജ​മ്മു​കാ​ശ്മീ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​ചെ​യ​തു​വ​രു​ന്ന​ത്. തെ​ക്കേ ഇ​ന്ത്യ​യി​ൽ നീ​ല​ഗി​രി മ​ല​നി​ര​ക​ളി​ലും കൊ​ടൈ​ക്ക​നാ​ൽ മ​ല​നി​ര​ക​ളി​ലും ക​ണ്ടു​വ​രു​ന്നു. കോ​ളോ​ണി​യ​ൽ ഭ​ര​ണ​കാ​ല​ത്ത് ഹൈ​റേ​ഞ്ചി​ൽ തേ​യി​ല തോ​ട്ട​ങ്ങ​ൾ നി​ർ​മി​ക്കാ​നെ​ത്തി​യ യൂ​റോ​പ്യ​ൻ​മാ​രാ​ണ് കാ​ന്ത​ല്ലൂ​രി​ലും നീ​ല​ഗി​രി മ​ല​നി​ര​ക​ളി​ൽ ഇ​വ എ​ത്തി​ച്ച​തെ​ന്ന് ക​രു​തു​ന്നു.

ആ​പ്പി​ളി​ന്‍റെ ചെ​റി​യ പ​തി​പ്പു​പോ​ല​യാ​ണ് പി​ച്ചീ​സ് പ​ഴ​ത്തി​ന്‍റെ രൂ​പം. 50 ഗ്രാം ​മു​ത​ൽ 100 ഗ്രാം ​വ​രെ​യാ​ണ് ഓ​രോ പി​ച്ചീ​സി​നു​മു​ള്ള ശ​രാ​ശാ​രി തൂ​ക്കം.

തൈ​ക​ൾ ന​ട്ട് മൂ​ന്ന് നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കാം, ശീ​ത​കാ​ല പ​ഴ​മാ​യ പി​ച്ചീ​സി​ന് വ​ള​ത്തി​ന്‍റെ​യോ കീ​ട​നാ​ശി​നി​ക​ളു​ടെ​യോ ആ​വ​ശ്യ​മി​ല്ല. വ​ർ​ഷ​ത്തി​ൽ ഒ​രു​ത​വ​ണ ചാ​ണ​കം മാ​ത്രം ഇ​ട്ടു​കൊ​ടു​ത്താ​ൽ മ​തി​യെ​ന്നും 15 രൂ​പ​യി​ൽ​താ​ഴെ വി​ല പോ​കാ​തി​രു​ന്നാ​ൽ ലാ​ഭ​ക​ര​മാ​ണെ​ന്നും ക​ർ​ഷ​ക​നാ​യ ഷി​ഹാ​ബു​ദീ​ൻ പ​റ​യു​ന്നു. –

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *