കണ്ണൂർ കൊലപാതകം: അടിയന്തര നടപടി വേണമെന്ന് ഗവർണർ പി. സദാശിവം.

തിരുവനന്തപുരം: കണ്ണൂരിലെ പയ്യന്നൂരിലുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി വേണമെന്നു ഗവർണർ പി. സദാശിവം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അക്രമം തടയണമെന്നും ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങൾ നൽകിയ നിവേദനവും ഗവർണർ മുഖ്യമന്ത്രിക്കു കൈമാറി.

ശനിയാഴ്ച രാവിലെ ഒ. രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഗവർണറെ കണ്ടിരുന്നു. കണ്ണൂർ കൊലപാതകവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കമെന്ന് ആവശ്യപ്പെട്ടു നേതാക്കൾ ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *