ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​പ​ടി

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ർ​എ​സ്എ​സി​ന്‍റെ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട സി​പി​എം എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​പ​ടി​ക്കു നി​ർ​ദേ​ശം. ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ പ്ര​ഫ. കെ.​യു. അ​രു​ണ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ജി​ല്ലാ ക​മ്മി​റ്റി​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണു പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ർ​എ​സ്എ​സ് പു​ല്ലൂ​ർ-​ഉൗ​ര​കം ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ നോ​ട്ടു​പു​സ്ത​ക വി​ത​ര​ണ​ത്തി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​ത്തി​ലു​മാ​ണ് പ്ര​ഫ. അ​രു​ണ​ൻ പ​ങ്കെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി എം​എ​ൽ​എ​യോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പാ​ർ​ട്ടി കീ​ഴ്ഘ​ട​ക​ത്തോ​ടും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ർ​എ​സ്എ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യാ​ണെ​ന്ന് അ​റി​ഞ്ഞി​ല്ലെ​ന്നും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി​ളി​ച്ചി​ട്ടാ​ണ് പോ​യ​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *