രാജിവയ്ക്കേണ്ട സാഹചര്യമില്ല: മന്ത്രി ശൈലജ

 

തിരുവനന്തപുരം: ബാലവകാശ കമ്മീഷൻ അംഗ നിയമനത്തിലെ ഹൈക്കോടതി വിമർശനത്തിൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നു മന്ത്രി കെ.കെ. ശൈലജ. കോടതിയുടെ വിധിന്യായത്തെ മാനിക്കുന്നു. തനിക്കെതിരായ ഹൈക്കോടതി പരാമർശം നീക്കാൻ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെ കേൾക്കാതെയാണ് കോടതി പരാമർശം നടത്തിയതെന്നും വാർത്താസമ്മേളനത്തിൽ ശൈലജ പറഞ്ഞു.

എല്ലാവർക്കും അവസരം നൽകാനാണ് അപേക്ഷ തീയതി നീട്ടിയത്. അപേക്ഷ തീയതി നീട്ടുന്നത് പുതിയ കാര്യമല്ല. കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നത് പരീക്ഷയുടെ മാർക്കിന്‍റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *