കേന്ദ്രമന്ത്രിസ്ഥാനം ഒരു മോഹമോ ദൗര്‍ബല്യമോ അല്ല. ജോസ് കെ മാണി

കേന്ദ്രമന്ത്രിസ്ഥാനം ഒരു മോഹമോ ദൗര്‍ബല്യമോ അല്ല. ജോസ് കെ മാണി എം പി.

ബി.ജെ പി മുന്നണിയിലേക്ക് കേരളകോൺഗ്രസ് എം പോകുന്നുവെന്ന പ്രചരണങ്ങൾക്ക് ശക്തമായ മറുപടിയുമായി കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി രംഗത്ത് വന്നൂ.നവ മാധ്യമങ്ങളിലൂടെയും അല്ലാതേയും കുറച്ച് ദിവസങ്ങളായി നടക്കുന്ന മാധ്യമ വിചാരണയ്ക്ക് തന്റെ ഔദ്യോഗിക ഫേസ് ബൂക്ക് പേജിലൂടെ മറുപടി നല്കുകയായിരുന്നു അദ്ധേഹം.രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വോട്ട് മീരാകുമാറിനാണെന്നും മറിച്ചുള്ള വാർത്തകൾ ഭാവനാസൃഷ്ടിയാണെന്നും അദ്ധേഹം പറഞ്ഞു.ഇതോടെ കുറച്ചു ദിവസമായി നിലനിന്ന ബി ജെ പി ബന്ധം എന്ന സ്പോൺസേർഡ് വാർത്ത അവസാനിച്ചുവെന്ന് കരുതാം.
അദ്ധേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.

കേന്ദ്രമന്ത്രിസ്ഥാനം ഒരു മോഹമോ ദൗര്‍ബല്യമോ അല്ല.

അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായ കേരളാ കോണ്‍ഗ്രസ്സിന് കേന്ദ്രമന്ത്രിസ്ഥാനം ഒരു മോഹമോ ദൗര്‍ബല്യമോ അല്ല. കേരളാ കോണ്‍ഗ്രസിന്റെ എക്കാലത്തെയും പ്രതിബദ്ധത നമ്മുടെ നാട്ടിലെ സാധാരണ കര്‍ഷകരുടെ ഉന്നമനത്തിനും അവരുടെ ഉയര്‍ച്ചക്കും വേണ്ടിയാണ് .അതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും, മുന്നോട്ടുള്ള നിലപാടുകള്‍ക്ക് അടിസ്ഥാനപരമായി സ്വാധീനിക്കുന്ന രാഷ്ട്രീയവും എന്നു പ്രത്യേകമായി സൂചിപ്പിക്കട്ടെ.

കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നും അതില്‍ കേരളാ കോണ്‍ഗ്രസ് വീണുപോയിരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ പരിഹാസമാണ് തോന്നുന്നത്. യുപിഎ മന്ത്രിസഭയില്‍ യുപിഎയുടെ ഭാഗമായിരുന്ന കാലത്ത് 9 എം.എല്‍എമാരും 2 എംപിമാരും ഉണ്ടായിരുന്നപ്പോള്‍ യുപിഎയുടെ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റിലെ അംഗസംഖ്യ നിര്‍ണ്ണായകമായിരുന്നപ്പോഴും ,നിയമസഭയില്‍ യുഡിഎഫിന് 2 സീറ്റുകള്‍ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോഴും കേന്ദ്രമന്ത്രിസ്ഥാനത്തിനുവേണ്ടി ഒരു അലോസരമോ നേരിയ സമ്മര്‍ദ്ദമോ സൃഷ്ടിക്കാത്ത പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. കേന്ദ്രമന്ത്രിസ്ഥാനം അതുകൊണ്ടു തന്നെ കേരളാ കോണ്‍ഗ്രസ്സിനെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. കേന്ദ്രമന്ത്രിസ്ഥാനത്തിന്റെ പേരു പറഞ്ഞ് ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നവരുടെ പിന്നിലുള്ള ലക്ഷ്യമെന്താണ് എന്ന് നന്നായി ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി വോട്ട് രേഖപ്പെടുത്തിയ സംഭവവികാസത്തെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സിനെ എല്‍ഡിഎഫിന്റെ ഭാഗമായി ചിത്രീകരിച്ച ഇവര്‍ ഇപ്പോള്‍ ജിഎസ്ടി യോഗത്തെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സിനെ ബിജെപിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണ് . ഒരാഴ്ചമുമ്പ് ബിജെപിയുടെ പ്രസിഡണ്ടുസ്ഥാനാര്‍ത്ഥിക്കെതിരായി പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായ മീരാകുമാറിന്റെ നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ടുനല്‍കിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സെന്നും കഴിഞ്ഞ ദിവസം മീരാകുമാര്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ ആവശ്യമായ പിന്തുണ നേരിട്ട് പ്രഖ്യാപിക്കുകയും രാഷ്ട്രീയ നിലപാടു സ്വീകരിക്കുകയും ചെയ്ത പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്സെന്നും ഇവര്‍ സൗകര്യപൂര്‍വ്വം മറന്നുപോവുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ജിഎസ്ടി നിലവില്‍ വരുന്നതിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ കെ.എം.മാണി പങ്കെടുത്തതിനെ ബിജെപിയുമായുള്ള ബന്ധമായി ചിത്രീകരിച്ചുകൊണ്ട് ചിലര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളില്‍ യാതൊരു കഴമ്പുമില്ല. കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഏതെങ്കിലുമൊരു മുന്നണിയുടെ പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ കുറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗീബല്‌സിന്റെ വേഷംകെട്ടിയ വ്യാജ പ്രചാരകര്‍ തന്നെയാണ് ഇതിന്റെയും പിന്നിലുള്ളതെന്ന് തിരിച്ചറിയുന്നുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് ഞങ്ങള്‍ക്കുള്ളതിനെക്കാള്‍ വേവലാതിയും കരുതലും ഈ ആത്മമിത്രങ്ങള്‍ക്ക് ഉണ്ട് എന്നതില്‍ നന്ദിയുണ്ട്.

ജിഎസ്ടി യോഗത്തില്‍ എന്‍സിപി നേതാവായ ശരത് പവാര്‍ അടക്കമുള്ള നിരവധി പ്രമുഖരായ നേതാക്കള്‍ പ്രതിപക്ഷനിരയില്‍നിന്നും പങ്കെടുത്തിരുന്നു.അത് പോലെ തന്നെ മുന്‍ ധനകാര്യമന്ത്രിമാരും, മന്ത്രിതലസമിതിയുടെ മുന്‍ അദ്ധ്യക്ഷന്മാരും ഈ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. സിപിഎം യോഗത്തില്‍നിന്നു വിട്ടുനിന്നപ്പോഴും പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍ ധനകാര്യ മന്ത്രി കൂടിയ ആയ അസിം ദാസ് ഗുപ്ത ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി. ശ്രീ കെ.എം.മാണി ജിഎസ്ടിയെ സംബന്ധിച്ച മന്ത്രിതലസമിതിയുടെ അദ്ധ്യക്ഷനായിരുന്നയാള്‍ എന്ന നിലയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. അദ്ദേഹം ആ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുടെ എം.പിമാരും ആ ചടങ്ങില്‍ പങ്കെടുക്കുക സ്വാഭാവികമാണ്. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനെ രാഷ്ട്രീയബന്ധമായി ചിത്രീകരിക്കാനാണെങ്കില്‍ ഡല്‍

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *