ചരിത്രം പകർത്തിയ ഫോട്ടോ എഡിറ്റർ ജോൺ മോറിസ് അന്തരിച്ചു

പാ​രീ​സ്: പ്ര​ശ​സ്ത അ​മേ​രി​ക്ക ഫോ​ട്ടോ എ​ഡി​റ്റ​ർ ജോ​ൺ മോ​റി​സ്(100) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പാ​രീ​സി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​മു​ദ്ര​ക​ളാ​യി മാ​റി​യ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ പ​ല ഫോ​ട്ടോ​ഗ്ര​ഫു​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണ്.

1916 ഡി​സം​ബ​ർ ഏ​ഴി​ന് ന്യൂ​ജ​ഴ്സി​യി​ൽ ജ​നി​ച്ച മോ​റി​സ് വ​ള​ർ​ന്ന​ത് ഷി​ക്കാ​ഗോ​യി​ലാ​ണ്. “ലേ​ഡീ​സ് ഹോം ​ജേ​ർ​ണ​ൽ’ എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലാ​ണ് ആ​ദ്യം പ്ര​വ​ർ​ത്തി​ച്ച​ത്. പി​ന്നീ​ട് മാ​ഗ്നം, വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ്, ന്യൂ​യോ​ർ​ക്ക് ടൈം​സ്, നാ​ഷ​ണ​ൽ ജി​യോ​ഗ്ര​ഫി, ലൈ​ഫ്, തു​ട​ങ്ങി​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്ക് വേ​ണ്ടി മോ​റി​സ് പ്ര​വ​ർ​ത്തി​ച്ചു. വി​യ​റ്റ്നാം യു​ദ്ധ​കാ​ല​ത്ത് ന്യൂ​യോ​ർ​ക്ക് ടൈം​സി​ന് വേ​ണ്ടി മോ​റി​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഫോ​ട്ടോ​ഗ്രാ​ഫു​ക​ളും പ്ര​ശ​സ്ത​മാ​ണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *