നീ​തി തേ​ടി ജി​ഷ്ണുവിന്‍റെ അ​ച്ഛ​ൻ ഡിജിപി ​ടി.​പി.​സെ​ൻ​കു​മാ​റി​നെ കാ​ണും

നാ​ദാ​പു​രം: പാ​ന്പാ​ടി നെ​ഹ്റു എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ജി​ഷ്ണു പ്ര​ണോ​യി​യു​ടെ പി​താ​വ് അ​ശോ​ക​ൻ നീ​തി തേ​ടി ഡിജിപി ​ടി.​പി.​സെ​ൻ​കു​മാ​റി​നെ കാ​ണും. ഇ​ന്ന് വൈ​കി​ട്ട് അഞ്ചിന് വ​ള​യ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അദ്ദേഹം യാ​ത്ര തി​രി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ 10-നാണ് ഡിജിപി യു​മാ​യു​ള​ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​ശോ​ക​ന് സ​മ​യം അ​നു​വ​ദി​ച്ചിരിക്കുന്നത്.

ക​ഴി​ഞ്ഞ ജ​നു​വ​രി ആ​റി​നാ​യി​രു​ന്നു ജി​ഷ്ണു​വി​നെ പാ​ന്പാ​ടി നെ​ഹ്റു കോ​ളേ​ജ് ഹോ​സ്റ്റ​ലി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മ​ര​ണം ന​ട​ന്ന് 138 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടിക്കാ​ഴ്ച. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​മ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് മ​ഹി​ജ​യും അ​ശോ​ക​നും നേ​ര​ത്തെ ഡിജിപി ​ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.​

അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ കാ​ണു​ന്ന​തെ​ന്ന് പി​താ​വ് അ​ശോ​ക​ൻ പ​റ​ഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *