വധഭീഷണിയിലും കുലുങ്ങാതെ ജെൻസി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇസ്രായേലില്‍ നിന്നും വീഡിയോയില്‍ വിമര്‍ശിച്ച യുവതിക്ക് വധ ഭീഷണി. സിയാദ് എന്നയാളാണ് ജെന്‍സി ബിനോയിക്കു വധ ഭീഷണി മുഴക്കിയത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് തടിതപ്പാനുളള ശ്രമത്തിലാണ് യുവാവ്.

ജെന്‍സി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ സിയാദ്, താങ്കള്‍ പറഞ്ഞ വാക്കുകളെ ഭയന്നിട്ടാണ് പലപ്പോഴും സത്യങ്ങള്‍ പുറത്തു പറയുവാന്‍ ജനങ്ങള്‍ ഭയക്കുന്നത്.” “ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ സത്യം നിലനില്‍ക്കുന്നു. താങ്കളുടെ ഭീഷണിയുടെ മുന്നില്‍ തളരുന്ന ഒരു മനസ്സ് എനിക്കില്ല.’- ജെന്‍സി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഇസ്രായേല്‍ ഭീകര രാഷ്ട്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശത്തിനെതിരെയായിരുന്നു ജെന്‍സി പ്രതികരിച്ചത്. അത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വീഡിയോ വൈറല്‍ ആയി. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷം പോരെ ഇസ്രായേൽ നന്നാക്കാൻ എന്ന പരിഹാസത്തോടെയുള്ള വിമർശനം നവമാധ്യമങ്ങളിലടക്കം വൻ ചർച്ചാവിഷയമായിരുന്നു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *