നടിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയില്‍ ജീന്‍ പോളിനെതിരെയും നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയും കേസെടുത്തു.

കൊച്ചി: നടിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയില്‍ നടന്‍ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോളിനെതിരെയും നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയും കേസെടുത്തു. ഇവരെ കൂടാതെ സിനിമയിലെ ടെക്നീഷ്യന്‍മാരായ അനുരൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2016 നവംബര്‍ 16-ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെ യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്തിരിക്കുന്നത്.

യുവനടിയുടെ മൊഴി ഇന്‍ഫോപാര്‍ക്ക് സിഐ എടുത്തു. കുറ്റാരോപിതരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. യുവനടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ഇവര്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹണിബീ, ഹണിബീ-ടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവധായകനാണ് ജീന്‍ പോള്‍. യുവതലമുറകളുടെ ചിത്രങ്ങളിലെ പ്രമുഖ സാന്നിദ്ധ്യമാണ് നടന്‍ ശീനാഥ് ഭാസി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *