ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്.

കൊച്ചി: ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസില്‍ സംവിധായകനെതിരെ പരാതിയില്ലെന്ന് നടി കോടതിയെ അറിയിച്ചു. സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്നം പരിഹരിച്ചതായി കാണിച്ച് നടി സത്യവാങ്മൂലം സമര്‍പ്പിച്ചു.

‘ഹണീ ബി ടു’ എന്ന ചിത്രത്തില്‍ തന്റേതെന്ന പേരില്‍ മറ്റൊരാളുടെ ശശീരം പ്രദര്‍ശിപ്പിച്ചെന്ന നടിയുടെ പരാതി . കേസില്‍ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നില്ല. സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ (29), നടന്‍ ശ്രീനാഥ് ഭാസി (29), സാങ്കേതിക പ്രവര്‍ത്തകരായ അനൂപ് വേണുഗോപാല്‍ (29), അനിരുദ്ധന്‍ (25) എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരുന്നത്.

തങ്ങള്‍ യുവതിയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും പണം തട്ടിയെടുക്കാന്‍ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നുമായിരുന്നു ഇവര്‍ കോടതിയെ ധരിപ്പിച്ചിരുന്നത്. അതേസമയം യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *