ജേക്കബ് തോമസിന്റെ ആത്മകഥക്ക് രണ്ടാം ഭാഗം വരുന്നു

ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍’ എന്ന പുസ്തകത്തിന്റെ രണ്ടാംഭാഗം വരുന്നു. ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍’ എന്ന പുസ്തകം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പുസ്തകത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച എല്ലാ കാര്യങ്ങളും അതിന്റെ കാരണങ്ങളും വിശദീകരിക്കുമെന്ന് ഐ.എം.ജി ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ ശേഷം ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഇപ്പോഴത്തെ പുസ്തകത്തില്‍ 14 സ്ഥലത്തു ചട്ടലംഘനം ഉണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍, 14 സ്ഥലങ്ങളില്‍ മനുഷ്യര്‍ക്കു പീഡനം ഏറ്റെന്നു കേട്ടു എന്നായിരുന്നു മറുപടി. സിവില്‍ സര്‍വീസില്‍, രണ്ടു കുട്ടികളേ പാടുള്ളൂവെന്നാണു ചട്ടം. മൂന്നാമത്തെ കുട്ടി ചട്ടലംഘനമാണ്. കുട്ടി ഉണ്ടായിപ്പോയിയെന്നും അദ്ദേഹം പരിഹസിച്ചു.

ജേക്കബ് തോമസ് പുസ്തകം രചിച്ചതു സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്നു നേരത്തേ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *