ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറാക്കി

തിരുവനന്തപുരം: അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ അഴിമതി വിരുദ്ധത പ്രസംഗിക്കുന്ന പിണറായി സര്‍ക്കാര്‍ ഒതുക്കി മൂലയ്ക്കിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം രണ്ടര മാസം അവധിയെടുത്ത അദ്ദേഹം ഇന്നലെ മടങ്ങിയെത്തിയപ്പോള്‍ നല്‍കിയത് ഏറ്റവും അപ്രധാനമായ തസ്തിക, ഐഎംജി ഡയറക്ടര്‍ സ്ഥാനം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഐഎംജി ഡയറക്ടര്‍ സ്ഥാനം കേഡര്‍ പദവിയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി). തിരുവനന്തപുരത്ത്വിജിലന്‍സ് ആസ്ഥാനത്തിന്റെ അടുത്തു തന്നെയാണ് ഐഎംജിയുടെ ഓഫീസും. സംസ്ഥാനത്തെ ഏറ്റവും സീനിയറായ പോലീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. പോലീസ് മേധാവി സ്ഥാനത്തിന് അര്‍ഹതയുള്ള അദ്ദേഹത്തെ ഒതുക്കിയത് വലിയ വിവാദവും ഉണര്‍ത്തിയിട്ടുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അദ്ദേഹം കൈക്കൊണ്ട നടപടികള്‍ യുഡിഎഫിനെ പോലെ എല്‍ഡിഎഫിനെയും, പ്രതേ്യകിച്ച് സിപിഎമ്മിനെയും വിഷമിപ്പിച്ചിരുന്നു. അതിനാലാണ് സുപ്രധാന തസ്തികകളില്‍ ഒന്നിലും അദ്ദേഹത്തെ നിയമിക്കാത്തതെന്നാണ് സൂചന. ഹൈക്കോടതിയില്‍ നിന്നടക്കം രൂക്ഷവിമര്‍ശനങ്ങളുണ്ടായപ്പോഴാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനോട് ഒരുമാസത്തെ അവധിയില്‍ പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പിന്നീട് അവധി നീട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടരമാസത്തോളം അദ്ദേഹം വിട്ടുനിന്നത്.

സെന്‍കുമാര്‍ കഴിഞ്ഞാല്‍ സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസാണ്. അദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തോട് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ അവധിയിലിരിക്കെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ സര്‍ക്കാരിന്റെ അനുമതി കൂടാതെ എഴുതി പ്രസിദ്ധീകരിച്ചെന്ന പരാതി ജേക്കബ് തോമസിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

മാറ്റിയതിന്റെ കാരണം പിന്നീടു പറയാം
തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം സര്‍വീസില്‍ മടങ്ങിയെത്തിയ ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ ആദ്യവെടി പൊട്ടിച്ചു. വിജിലന്‍സില്‍ നിന്നു തന്നെ മാറ്റിയതിന്റെ കാരണങ്ങള്‍ പിന്നീടു പറയാമെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്.

ഈ സ്ഥാനത്ത് കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്നാണ് ചുമതലയേറ്റ ശേഷം ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇപ്പോള്‍ താന്‍ കൂട്ടിലല്ല. വിജിലന്‍സ് തലപ്പത്തുനിന്ന് മാറ്റാനുള്ള കാരണങ്ങള്‍ പിന്നീട് പറയാം. സര്‍ക്കാരാണോ താനാണോ അതാദ്യം പറയുന്നതെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *