ബാങ്കില്‍ രണ്ടുലക്ഷത്തിലധികം നിക്ഷേപിച്ചാല്‍ ആദായ നികുതി വകുപ്പിന്റെ കുരുക്കുവീഴും

ബാങ്കില്‍ രണ്ട് ലക്ഷത്തിലധികം നിക്ഷേപിച്ചാല്‍ ഇനി ഉടന്‍ ആദായ നികുതി വകുപ്പറിയും. പുതിയ സമ്ബ്രദായവുമായിട്ടാണ് ആദായ നികുതി വകുപ്പിന്റെ വരവ്. ആദായനികുതി ഇ-ഫയലിങ് വെബ്സൈറ്റില്‍ കാഷ് ഇടപാടുകള്‍ രേഖപ്പെടുത്താന്‍ പുതിയ അക്കൗണ്ട്സ് കാഷ് ട്രാന്‍സാക്ഷന്‍ വിഭാഗമാണ് എത്തിയത്.

ഏതു ബാങ്ക് അക്കൗണ്ടിലും രണ്ടു ലക്ഷത്തിലേറെ രൂപ നിക്ഷേപിച്ചാലുടന്‍ ആദായനികുതി വകുപ്പിന് അറിയിപ്പു കിട്ടുന്നതരത്തില്‍ ഈ അക്കൗണ്ടിനെ ബാങ്കുകളുടെ സെര്‍വറുകളുമായി ബന്ധിപ്പിക്കുകയും ചെയ്തു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *