ഈജിപ്തില്‍ നിന്നും മതഗ്രന്ഥങ്ങള്‍ തപാലില്‍ എത്തിയ സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

കണ്ണൂര്‍: തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് ഈജിപ്തില്‍ നിന്നും മതഗ്രന്ഥങ്ങള്‍ തപാലില്‍ എത്തിയ സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ദിവസം രണ്ട് ഉര്‍ദു പുസ്തകങ്ങളും ഒമ്പത് ഇംഗ്ലീഷ് പുസ്തകങ്ങളുമാണ് ലഭിച്ചത്. ഇവരുടെ പൂര്‍ണ്ണമായ വിലാസം പ്രിന്റ് ചെയ്ത് പതിപ്പിച്ച നിലയിലുള്ള പാര്‍സലാണ് ലഭിച്ചത്. ഇസ്‌ലാമിക് മെസേജ് സൊസൈറ്റി(സിഐഎംഎസ് കോര്‍പ്, പിഒ ബോക്‌സ് നമ്പര്‍ 834, അലക്‌സാന്‍ഡ്രിയ, ഈജിപ്ത്) എന്ന വിലാസത്തില്‍ നിന്നാണ് പാര്‍സല്‍ അയച്ചിരിക്കുന്നത്. വീട്ടമ്മ ഇത്തരത്തില്‍ പുസ്തകങ്ങള്‍ക്ക് ആവശ്യപ്പെട്ടിട്ടില്ല. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഹൈന്ദവരായ നിരവധി വീട്ടമ്മമാര്‍ക്ക് ഇത്തരത്തില്‍ പുസ്തകങ്ങള്‍ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അലക്‌സാന്‍ഡ്രിയയിലെ സൊസൈറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഇസ്ലാം മതപ്രചാരണത്തിനും മറ്റ് മതങ്ങളിലുള്ളവരെ ഇസ്ലാമിലേക്ക് ചേര്‍ക്കുന്നതിനുള്ള ബോധവല്‍ക്കരണവുമാണ് ഇവര്‍ നടത്തുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. മുസ്ലീങ്ങളല്ലാത്ത സ്ത്രീകളുടെ പേരും വിലാസവും ഇതില്‍ കാണിച്ചിരിക്കുന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയച്ചുകൊടുക്കുകയാണ്. ഇത്തരത്തില്‍ സ്ത്രീകളുടെ വിലാസം ശേഖരിക്കുന്നതിന് തന്നെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

വിലാസം ശേഖരിക്കുന്നതിന് പല മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. വലിയ തുക പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്ന പത്രപരസ്യങ്ങളും നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റാന്റിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും പതിച്ചിരിക്കുന്ന നോട്ടീസുകളുമൊക്കെ ഇതിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കോളജ് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, മെഡിക്കല്‍-എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് സിഐഎംഎസ് ലക്ഷ്യമിടുന്നതത്രേ. കേന്ദ്ര ഏജന്‍സികളും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്.

 

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *