മിസോറാം ലോട്ടറിയുടെ സംസ്ഥാനത്തെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

 

തിരുവനന്തപുരം: മിസോറാം ലോട്ടറിയുടെ സംസ്ഥാനത്തെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രാലയത്തിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് കത്തയച്ചത്. സിക്കിം,​ ഭൂട്ടാൻ ലോട്ടറികളെ പോലെ തന്നെ മിസോറാം ലോട്ടറിയും ചട്ടം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കത്തില്‍ പറയുന്നു.

അന്യസംസ്ഥാന ലോട്ടറികൾ സംസ്ഥാനത്ത് വിൽക്കുന്നത് ഇവിടത്തെ ലോട്ടറിയെ ദോഷകരമായി ബാധിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം,​ ലോട്ടറി വിൽക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരിന് കത്തയച്ചിരുന്നതായി മിസോറാം സർക്കാർ വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്ത് നൽകിയതെന്നും മിസോറാം വ്യക്തമാക്കി.

ജി‌എസ്‌ടിയുടെ മറവില്‍ സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ പിടിമുറുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മിസോറാം ലോട്ടറിയാണ് ഇതില്‍ എറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്. മിസോറാം ലോട്ടറി വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കേരള സംസ്ഥാന ലോട്ടറി നല്‍കില്ലെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വരവിനെക്കാള്‍ ചെലവുള്ള മിസോറാം ലോട്ടറി, സമ്മാനം നല്‍കാതെ തട്ടിക്കുന്നതാണ്. ഈ ലോട്ടറി ബഹിഷ്കരിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

വിൽക്കുന്ന ലോട്ടറികളുടെ എണ്ണം, മൂല്യം, ഏജന്റുമാരുടെ വിശദാംശങ്ങള, ലോട്ടറി സ്കീം എന്നിവ ജി.എസ്.ടി ചട്ട പ്രകാരം നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ അറിയിക്കണമെന്ന് നിര്‍ദേശമുണ്ടായെങ്കിലും പലരും ഇക്കാര്യം പാലിക്കുന്നുമില്ല.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *