മുകേഷും ഗണേഷ് കുമാറും നടത്തിയ പെരുമാറ്റം മോശമായി പോയെന്ന് സംഘടനയുടേ അധ്യക്ഷന്‍ ഇന്നസെന്റ്.

തൃശൂര്‍: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടന്മാരായ മുകേഷും ഗണേഷ് കുമാറും നടത്തിയ പെരുമാറ്റം മോശമായി പോയെന്ന് സംഘടനയുടേ അധ്യക്ഷന്‍ ഇന്നസെന്റ്. താരങ്ങളുടെ പെരുമാറ്റം കണ്ട് അന്തം വിട്ടു പോയെന്നും ഇന്നസെന്റ് പറഞ്ഞു.

ആവേശം കൊണ്ടാണ് അവര്‍ ബഹളം വെച്ചത്. എന്നാ‍ലും ഇരുവരുടെയും പെരുമാറ്റം തന്റെ പ്രതിച്ഛായയും മോശമാക്കിയെന്നും ഇന്നസെന്റ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരെ കൂകിവിളിച്ച താരങ്ങളുടെ പെരുമാറ്റം വളരെ മോശമായിപ്പോയെന്നും അതിന് താൻ മാപ്പു ചോദിക്കുന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനോട് വ്യക്തിപരമായി വിശദീകരണം തേടിയിരുന്നു. തെറ്റുപറ്റിയിട്ടില്ലന്ന് ദിലീപ് പറഞ്ഞതായും ഇന്നസെന്റ് പറഞ്ഞു. അമ്മയിലെ പ്രസിഡന്റ് സ്ഥാനം നിലവില്‍ രാജി വയ്ക്കില്ല, ചില കടമകള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *