ഇന്നസെന്റിനെതിരേ പരോക്ഷ വിമര്‍ശനവുമായി റിമ കല്ലിംഗല്‍

മലയാള സിനിമയിലെ പുരുഷാധികാരത്തെ ശക്തമായി ചോദ്യം ചെയ്ത് പ്രമുഖ നടി റിമ കല്ലിങ്കല്‍ രംഗത്ത്. അവസരങ്ങള്‍ക്കായി കിടക്കപങ്കിടേണ്ടിവരുമ്ബോള്‍ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാള്‍ സ്ത്രീയാണ് ഉത്തരവാദിയെന്ന് കരുതുന്നതാണ് ഇപ്പോഴത്തെ സംവിധാനമെന്ന് റിമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് റിമയുടെ വിമര്‍ശനം. അവളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്ബോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നത് വിശേഷാധികാരത്താല്‍ നിങ്ങള്‍ അന്ധരാകുന്നതുകൊണ്ടാണ്. നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്ബോഴും എവിടെനിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. ഈ ദുരവസ്ഥ ഒരു ദിവസം മാറുക തന്നെ ചെയ്യുമെന്നും റിമ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *