താരകുടുബത്തില്‍ നിന്ന് വെള്ളിത്തിരയിലെ ‘നക്ഷത്ര’മായി ഉയരാനൊരുങ്ങുകയാണ് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര.

താരകുടുബത്തില്‍ നിന്ന് വെള്ളിത്തിരയിലെ ‘നക്ഷത്ര’മായി ഉയരാനൊരുങ്ങുകയാണ് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര. അച്ഛനും കൊച്ചച്ഛനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ടിയാനിലൂടെയാണ് കുഞ്ഞ് നക്ഷത്ര അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകള്‍ ആര്യയായാണ് നക്ഷത്ര എത്തുന്നത്. അച്ഛനും മകളും ചേര്‍ന്ന നിരവധി സീനുകളുണ്ട് ചിത്രത്തില്‍. ഇന്ദ്രജിത്ത് തന്നെയാണ് മകളുടെ വരവ് പ്രഖ്യാപിച്ചത്.

പൃഥ്വിരാജ് അസ്ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയെന്‍ കൃഷ്ണകുമാറാണ്. റംസാന്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *