ഇടുക്കിയിൽ നാളെ  ഹര്‍ത്താല്‍

ഇടുക്കി: കെഎസ്‌യു മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇടുക്കിയ വെള്ളിയാഴ്ച കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്വാശ്രയ മെഡിക്കൽ ഫീസ് വർധനവിന്‍റെ പേരിൽ രാവിലെ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനിടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം തുടങ്ങി. പ്രവർത്തകർ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ 25 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *