ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സഭയിൽ വീണ്ടും ബഹളം

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജിയാവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ ചോദ്യോത്തരവേളയിൽ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

ആരോഗ്യമന്ത്രിക്കെതിരായ കോടതി പരാമർശം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ.സി. ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എംഎൽഎമാരുടെ സത്യഗ്രഹവും സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *