ഇ​ടു​ക്കി​യി​ൽ,അ​​ന്താ​​രാ​ഷ്‌​ട്ര മാ​​ർ​​ക്ക​​റ്റി​​ൽ 17 കോ​​ടി​​യോ​​ളം രൂ​​പ വി​​ല​​വ​​രു​​ന്ന 17 കി​​ലോ​ഗ്രാം ഹാ​​ഷി​​ഷ് ഓ​​യി​​ലു​​മാ​​യി മൂ​​ന്നു​​ പേ​​ർ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. ജനപക്ഷം സംസ്ഥാന്‍ നേതാവും അ​​ഭി​​ഭാ​​ഷ​​ക​​നുമായ ബിജുമോന്‍ പി ആര്‍, ശി​​വ​​സേ​​നാ നേ​​താവായ അഞ്ചുമോന്‍ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഘ​​മാ​​ണു പി​​ടി​​യി​​ലാ​​യ​​ത്. 

ക​​ട്ട​​പ്പ​​ന: ഇ​ടു​ക്കി​യി​ൽ,അ​​ന്താ​​രാ​ഷ്‌​ട്ര മാ​​ർ​​ക്ക​​റ്റി​​ൽ 17 കോ​​ടി​​യോ​​ളം രൂ​​പ വി​​ല​​വ​​രു​​ന്ന 17 കി​​ലോ​ഗ്രാം ഹാ​​ഷി​​ഷ് ഓ​​യി​​ലു​​മാ​​യി മൂ​​ന്നു​​ പേ​​ർ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി.ജനപക്ഷം സംസ്ഥാന നേതാവായ അ​​ഭി​​ഭാ​​ഷ​​ക​​ൻ രാ​​മ​​ക്ക​​ൽ​​മേ​​ട് കോ​​ന്പ​​മു​​ക്ക് പ​​താ​​ലി​​ൽ ബി​​ജു രാ​​ഘ​​വ​​ൻ (37), ശാ​ന്ത​ൻ​പാ​​റ പ​​ന്ത​​നാ​​ൽ ഷി​​നോ ജോ​​ണ്‍(39) എ​​ന്നി​​വ​​രാ​​ണു പി​​ടി​​യി​​ലാ​​യ​​ത്. ഇ​​ടു​​ക്കി ജി​​ല്ലാ സ​​ഹ​​ക​​ര​​ണ​​ബാ​​ങ്കി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്ന സം​​ഘ​​ത്തി​​ലെ ഒ​​രാ​​ൾ പോ​​ലീ​​സ് വ​​ല​​യ​​ത്തി​​ൽ​​നി​​ന്ന് ഓ​​ടി ര​​ക്ഷ​പ്പെ​​ട്ടു.

 

ശി​​വ​​സേ​​ന നേ​​താ​​വാ​​ണെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്ന നെ​​ടു​​ങ്ക​​ണ്ടം മു​​ണ്ടി​​യെ​​രു​​മ പു​​ത്ത​​ൻ പുര യ്ക്ക ൽ അ ഞ്ജു മോ ൻ ഗോ​​പി (38),ജി​​ല്ലാ ബാ​​ങ്കി​​ന്‍റെ ശാ​ന്ത​​ൻ​​പാ​​റ ശാ​​ഖ​​യി​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്ന അ​​ബി​​ൻ ദി​​വാ​​ക​​ര​​ൻ ഓ​​ടി ര​​ക്ഷ​പ്പെ​​ട്ടു. ഇ​​യാ​​ളെ ഒ​​രു വ​​ർ​​ഷം മു​​ന്പ് ജി​​ല്ലാ ബാ​​ങ്കി​​ൽ​​നി​​ന്നു ഡി​​സ്മി​​സ് ചെ​​യ്തി​​രു​​ന്ന​​താ​​യും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ശി​​വ​​സേ​​ന നേ​​താ​​വി​​നെ സം​​ഘ​​ട​​ന​​യി​​ൽ​​നി​​ന്നു നേ​​ര​​ത്തേ പു​​റ​​ത്താ​​ക്കി​​യി​രു​ന്ന​താ​​യി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ച​​താ​​യും പോ​​ലീ​​സ് പ​​റ​​യു​​ന്നു.

 

മാലേത്ത്പ്രതാപനും ബിജുമോനും കൂടെ ബോബന്‍ തെക്കേലും  (പഴയ ചിത്രം) രാമക്കല്‍മേട് എത്തിയപ്പോള്‍ 

ബിജുമോന്‍ പി.സി ജോര്‍ജ്ജ് എം എല്‍ എ നയിക്കുന്ന ജനപക്ഷം പാര്‍ട്ടിയുടെ സംസ്ഥാന തല നേതാവാണ്‌,ജോര്‍ജ്ജിന്‍റെമകനും യുവജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്ജിന്റെയും ജനപക്ഷം സംസ്ഥാന സെക്രട്ടറിയായ മാലേത്ത് പ്രതപച്ചന്ദ്രന്റെയും അടുപ്പക്കാരനുമാണ് രാമക്കല്‍മേട്‌ സ്വദേശിയായ  ബിജുമോന്‍.ഇയാളുടെ അതിഥിയായി പലജനപക്ഷം നേതാക്കളും രാമക്കല്‍മേട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്,ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളപ്രതികളുടെ പിന്നില്‍ വലിയ തിമിംഗലങ്ങള്‍ ഉണ്ടെന്നു വ്യക്തമാണ്,അന്വോഷണം അ വഴിക്കും നീങ്ങുമെന്നും കുറ്റവാളികള്‍ എത്ര ഉന്നതരായാലും പിടികൂടുമെന്നും പോലീസ് പറഞ്ഞു

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *