പയ്യന്നൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

കണ്ണൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ചൊവ്വാഴ്ച നടന്ന സിപിഐ-എം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നത്.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഐ-എം നേതാവ് സി.വി. ധനരാജിന്റെ രക്തസാക്ഷിത്വ വാര്‍ഷികദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ ആറു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. തൊട്ടുപിന്നാലെ മണ്ഡലത്തിലെ ബിജെപി ഓഫീസിനും ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനും നേരെ അക്രമങ്ങളുണ്ടായി.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *