ഹരിസ്വമിയുടെ ജീവിത കഥ സിനിമയെ വെല്ലും

കാവി ധരിച്ച സന്യാസി, ബ്രഹ്മചാരി, കളരി അഭ്യാസി, മതപ്രഭാഷകൻ, ഹോട്ടൽ വ്യവസായി, കുട്ടികളിൽ ആത്മീയ ചിന്തവളർത്തിയില്ലെങ്കിൽ വഴിതെറ്റിപോകുമെന്ന് പ്രസംഗിച്ച് നടന്ന വ്യക്തി.

കൈവയ്ക്കാത്ത മേഖലകൾ വിരളമാണ്, പെൺകുട്ടിയുടെ കൈക്കരുത്തിൽ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട ഹരിസ്വാമിയെന്ന ഗംഗേശാനന്ദ തീർത്ഥപാദർക്ക്. കണ്ണിൽ നോക്കി സംസാരിച്ചാൽ സ്വാമിയുടെ അനുയായിയാകുമത്രേ. അത്രയ്ക്ക് ആകർഷണതയാണ് ആ കണ്ണുകൾക്കെന്ന് അടുത്തറിയാവുന്നവർ പറയുന്നു. ശരീരം കീറിമുറിച്ചാലും വേദന കടിച്ചമർത്തും. ഒരു തുള്ളി കണ്ണുനീർ വരില്ല.

22ാമത്തെ വയസിൽ ബിരുദ പഠനം പൂർത്തിയാക്കി ശ്രീഹരി നാട്ടിൽ നിന്ന് മുങ്ങി. പൊങ്ങിയത് ഹിമാലയത്തിൽ. നാല് വർഷം അവിടെ ധ്യാനവും യോഗയുമായി കഴിഞ്ഞുകൂടി. താന്ത്രിക വിദ്യകളും പഠിച്ചു.

പിന്നീട് നാട്ടിലെത്തിയ ശ്രീഹരി എറണാകുളം കോലഞ്ചേരിയിലെ ദൈവസഹായം എന്ന കുടുംബ ഹോട്ടലിൽ നിന്നാണ് സ്വാമിയിലേക്കുള്ള ആദ്യവഴി തുടങ്ങുന്നത്. നഗ്നപാദനായി വെള്ളമുണ്ടും മേൽമുണ്ടും ധരിച്ച് നാട്ടിലൂടെ ബുള്ളറ്റിൽപായും. കോട്ടയെത്തെ ഒരു ആശ്രമത്തിൽ നിന്നാണ് താന്ത്രികവിദ്യകൾ കൂടുതൽ പഠിച്ചത്. ദീർഘകാലത്തെ കളരി അഭ്യാസത്തിലൂടെ ലഭിച്ച മെയ്‌വഴക്കം കായികമായും സ്വാമിയെ അപരാജിതനാക്കി. എതിർക്കാൻ വരുന്നവരെ ചൂണ്ടുമർമ്മം കൊണ്ടും നേരിടും.

പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് ചട്ടമ്പിസ്വാമിയുടെ സമാധിയായ കൊല്ലം പന്മനയിലെ ആശ്രമത്തിലെത്തുന്നത്. അവിടെവെച്ച് ഗംഗേശാനന്ദ തീർത്ഥപാദർ എന്ന പേര് സ്വീകരിച്ചു. കണ്ണമ്മൂലയിലെ ചട്ടമ്പി സ്മാരക പ്രക്ഷോഭമാണ് ഹരിസ്വാമിയെ പ്രശ്സതനാക്കിയത്. ഇതോടെ ഹൈന്ദവസംഘടനകൾക്ക് പ്രിയങ്കരനായി. അക്കാലത്താണ് കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ കുടുംബവുമായി കൂടുതലടുത്തത്. ഹൈന്ദവവേദികളിലെ പ്രധാന പ്രഭാഷകനായി സ്വാമി വളർന്നു

വേദനയേൽക്കാത്ത ശരീരം.
ശരീരത്ത് എത്ര വേദനയുണ്ടായാലും കടിച്ചമർത്താനുള്ള കഴിവ് സ്വാമിക്കുണ്ട്. ജനനേന്ദ്രിയം വേർപ്പെട്ട് രക്തം വാർന്നൊഴുകുന്ന അവസ്ഥയിലും ബോധം നഷ്ടപ്പെടാതെ ഒന്ന് ഉറക്കെ നിലവിളിക്കാതെ സ്വമി വേദന കടിച്ചമർത്തി. ഒരിക്കൽ പന്മന ആശ്രമത്തിൽ നിന്ന് ബൊളേറോ കാർ ഓടിച്ചുപൊകുമ്പോൾ ഉണ്ടായ അപടകത്തിൽ ഒരു കൈ ഒടിഞ്ഞുതൂങ്ങി. വാഹനം മറ്റേ കൈ കൊണ്ട് ഓടിച്ച് ആശ്രമത്തിലെത്തി സ്വയം ചികിത്സിച്ചു. പൊട്ടിയ എല്ല് പിടിച്ചിട്ട് എണ്ണയൊഴിച്ച് മുളങ്കമ്പുകൾ ചേർത്ത് വച്ച് കെട്ടി കൈ പഴയ രീതിയിലാക്കി.

മുതലെടുത്തത് ഭക്തിയെ
അച്ഛന്റെ സ്ഥാനത്തായിരുന്നു പെൺകുട്ടിക്ക് ശ്രീഹരി. അതാണ് പിന്നീട് ഇയാൾ മുതലെടുത്തതും. കുട്ടിക്കാലം മുതലേ അച്ഛനമ്മമാർ ഈശ്വരസ്ഥാനത്ത് കൊണ്ട്നടന്ന വ്യക്തി. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്താണ് സ്വാമി പെൺകുട്ടിയുമായി കൂടുതൽ അടുക്കാൻ ശ്രമിച്ചത്. തെറ്റ് ചെയ്താൽ ശാസിച്ചും ഈശ്വരചിന്ത നൽകിയും സ്വാമി പെൺകുട്ടിക്ക് വഴികാട്ടിയായി. ഭക്തിയുടെ പേരിൽ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറവരെ സ്വാമി കുഴിച്ചെടുത്തിരുന്നു. പെൺകുട്ടി ഋതുമതിയായ ശേഷമാണ് സ്വാമിക്ക് പെൺകുട്ടിയുടേമേൽ കാമചിന്ത വളർന്നത്. ഗുരുസ്ഥാനിയായ വ്യക്തിയിൽ നിന്ന് അരുതാത്തതുണ്ടായപ്പോഴെല്ലാം അവൾ അമ്മയോട് കാര്യങ്ങൾ പറഞ്ഞു. അമ്മ അത് ചെവിക്കൊണ്ടില്ല.സ്വാമിയിൽ ഉണ്ടായിരുന്ന അമിതമായ ഭക്തിയാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാവാൻകാരണം

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *