ജി​​​എ​​​സ്ടി: വില കൂട്ടിയാൽ കേസെടുക്കുമെന്ന്  ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്. 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​രോ ഉ​​​ത്പ​​​ന്ന​​​ത്തി​​​നും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ​​​ര​​​മാ​​​വ​​​ധി വി​​​ല്​​​പ​​​ന വി​​​ല (എം​​​ആ​​​ർ​​​പി)​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ഈ​​​ടാ​​​ക്കി​​​യാ​​​ൽ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കെ​​​തി​​​രെ കേ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നു ധ​​​നമ​​​ന്ത്രി ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്.

തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ വി​​​ല്​​​പ​​​ന വി​​​ല 87 രൂ​​​പ​​​യാ​​​യി​​​രി​​​ക്കും. കോ​​​ഴി കി​​​ലോ​​​യ്ക്ക് 87 രൂ​​​പ​​​യി​​​ൽ കൂ​​​ട്ടി സം​​​സ്ഥാ​​​ന​​​ത്തു വി​​​ൽ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. താൻ വി​​​ളി​​​ച്ച ച​​​ർ​​​ച്ച​​​യി​​​ൽ കോ​​​ഴി​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ വി​​​ല കു​​​റ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ധ​​​നമ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം.

ജി​​​എ​​​സ്ടി വ​​​രും മു​​​മ്പ് 14.5 ശ​​​ത​​​മാ​​​നം നി​​​കു​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​ഴി​​​ക്ക് ഇ​​​പ്പോ​​​ൾ നി​​​കു​​​തി​​​യി​​​ല്ല. അ​​​ന്ന് 103 രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​ല 15 രൂ​​​പ കു​​​റ​​​ച്ച് 87 രൂ​​​പ​​​യാ​​​ക്ക​​​ണം. കോ​​​ഴി​​​ക്ക​​​ച്ച​​​വ​​​ടം സ​​​മീ​​​പ സം​​​സ്ഥാ​​​ന​​​ത്തെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ചി​​​ല ക​​​മ്പ​​​നി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​ത്തി​​​ന്‍റെ കൈ​​​യി​​​ലാ​​​ണ്. ഇ​​​വ​​​രാ​​​ണു വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി സ​​​ർ​​​ക്കാ​​​ർ കാ​​​ണു​​​ം.
എം​​​ആ​​​ർ​​​പി​​​യി​​​ൽ കൂ​​​ട്ടി ഒ​​​രു സാ​​​ധ​​​നം പോ​​​ലും വി​​​ൽ​​​ക്കാ​​​ൻ ചി​​​ല്ല​​​റവി​​​ല്​​​പ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​വ​​​കാ​​​ശ​​​മി​​​ല്ല. ര​​​ണ്ടു ത​​​വ​​​ണ പ​​​ത്ര പ​​​ര​​​സ്യം ചെ​​​യ്തശേ​​​ഷം മാ​​​ത്ര​​​മേ എം​​​ആ​​​ർ​​​പി കൂ​​​ട്ടാ​​​നാ​​​കൂ. ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി, നി​​​കു​​​തി വ​​​കു​​​പ്പു​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​നയ്ക്കായി വാ​​​ങ്ങ​​​ൽ ന​​​ട​​​ത്തും.

എം​​​ആ​​​ർ​​​പി​​​യി​​​ൽ അ​​​ധി​​​കം ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കും. ജി​​​എ​​​സ്ടി​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ച​​​ര​​​ക്കി​​​ന് എം​​​ആ​​​ർ​​​പി​​​യേക്കാ​​​ൾ വി​​​ല ഉ​​​യ​​​ർ​​​ന്നു​​​വെ​​​ങ്കി​​​ൽ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്ക് ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കാം. അ​​​വ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ക​​​രു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തും. അ​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​പു​​​ട്ട് ടാക്സ് ക്രെഡി​​​റ്റ് ല​​​ഭി​​​ക്കും.

കോ​​​ഴിയി​​​റ​​​ച്ചി ക​​​ച്ച​​​വ​​​ട​​​ക്കാ​​​രു​​​ടെ വാ​​​റ്റ് നി​​​കു​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ന്നി​​​ലു​​​ണ്ട്. ആ ​​​നി​​​ല​​​യ്ക്കു ചൊ​​​റി​​​യാ​​​ൻ വ​​​രേ​​​ണ്ട. സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ല്ലു​​​വി​​​ളി​​​ച്ചു മു​​​ന്നോ​​​ട്ടു​​പോ​​​കാ​​​മെ​​​ന്നു ക​​​രു​​​തേ​​​ണ്ട​​​തി​​​ല്ല. ഒ​​​രാ​​​ഴ്ച​​​യെ​​​ങ്കി​​​ലും 87 രൂ​​​പ​​​യ്ക്കു വി​​​റ്റേ മ​​​തി​​​യാ​​​കൂ. ബാ​​​ക്കി കാ​​​ര്യ​​​ങ്ങ​​​ൾ പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കാം.

സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​പ്കോ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​നം ഒ​​​രു ല​​​ക്ഷം കോ​​​ഴി​​​യാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ക്കും. നി​​​ല​​​വി​​​ൽ 10,000 മാ​​​ത്ര​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​രോ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ലും ആ​​​വ​​​ശ്യ​​​മാ​​​യ കോ​​​ഴി ഉ​​​ത്​​​പാ​​​ദി​​​പ്പി​​​ക്കും വി​​​ധം സ​​​മ​​​ഗ്ര പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കും. ല​​​ഭ്യ​​​മാ​​​യ ഹാ​​​ച്ച​​​റി​​​ക​​​ളി​​​ൽ കോ​​​ഴി​​​ക്കു​​​ഞ്ഞും തീ​​​റ്റ​​​യും ന​​​ൽ​​​കി വ​​​ള​​​ർ​​​ത്തും. കോ​​​ഴി വി​​​ല കു​​​റ​​​യു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു ഹോ​​​ട്ട​​​ലു​​​ക​​​ളും വി​​​ല കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ടൂ​​​ത്ത് പേ​​സ്റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യ്ക്കു നി​​​കു​​​തി പ​​​കു​​​തി​​​യാ​​​യി കു​​​റ​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എം​​​ആ​​​ർ​​​പി​​​യി​​​ൽ ഈ ​​​വ്യ​​​ത്യാ​​​സം വ​​​രു​​​ത്തി മാ​​​ത്ര​​​മേ വി​​​ൽ​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ. അ​​​ല്ലെ​​​ങ്കി​​​ൽ ആ​​​ന്‍റി പ്രോ​​​ഫി​​​റ്റ​​​ിയറിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​ക്ക് ഇ​​​തു കൈ​​​മാ​​​റും. ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പ് ഇ​​​തി​​​ന​​​കം വി​​​വി​​​ധ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി 97 കേ​​​സു​​​ക​​​ൾ ക​​​ട പ​​​രി​​​ശോ​​​ധി​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

വി​ല കു​റ​യ്ക്കും: മ​​ന്ത്രി; ഇ​​​ല്ലെ​​​ന്നു ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ട്ടി​​​യ വി​​​ല​​കു​​​റ​​​യ്ക്കാ​​​ൻ ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി ധാ​​​ര​​​ണ​​​യാ​​​യ​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്. എ​​​ന്നാ​​​ൽ, ധാ​​​ര​​​ണ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.

നോ​​​ണ്‍ എ​​​സി ഹോ​​​ട്ട​​​ലി​​​ൽ 12 ശ​​​ത​​​മാ​​​നവും എ​​​സി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ 18 ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി​​​ ഏർപ്പെടുത്തും. ഇവയിൽ മുന്പു ണ്ടായിരുന്ന നികുതി തുക (യഥാക്രമം അഞ്ചും എട്ടും ശത മാനം) കുറച്ചിട്ടേ പുതിയ നികു തിയടക്കം വില നിശ്ചയിക്കൂ. ഇ​​​തോ​​​ടൊ​​​പ്പം അ​​​ഞ്ചു ശ​​​ത​​​മാ​​​നം സ​​​ർ​​​വീ​​​സ് ടാ​​​ക്സ് ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ കു​​​റ​​​ച്ചു ന​​​ൽ​​​കും.

ഇ​​​ന്ന​​​ലെ വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലാ​​​ണു പു​​​തി​​​യ നി​​​ർ​​​ദേ​​​ശം പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചു​​​വെ​​​ന്നും ആ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​ന​​​മ​​​റി​​​യി​​​ക്കാ​​​മെ​​​ന്നാ​​​ണു മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ൽ വി​​​ല​​​കു​​​റ​​​ഞ്ഞാ​​​ൽ അ​​​ത​​​നു​​​സ​​​രി​​​ച്ച് ഹോ​​​ട്ട​​​ൽ നി​​​ര​​​ക്കി​​​ലും വ്യ​​​ത്യാ​​​സം വ​​​രു​​​ത്താ​​​ൻ ഒ​​​രു​​​ക്ക​​​മാ​​​ണ്. സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള കെ​​​ടി​​​ഡി​​​സി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും റ​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളി​​​ലും ഇ​​​ന്നു​​​മു​​​ത​​​ൽ ക്ര​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ജി​​​എ​​​സ്ടി മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഈ​​​ടാ​​​ക്കു​​​ക​​​യെ​​​ന്നു ധ​​ന​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *