ഗണേഷ്കുമാർ യുഡിഎഫിലേക്ക് വന്നേയ്ക്കും..

പ​ത്ത​നാ​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം കേ​ര​ള ​കോ​ണ്‍​ഗ്ര​സ്ബിയി​ൽ അ​ഭ്യ​ന്ത​ര പ്ര​ശ്നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു.​ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള​ള​യ്ക്കു കാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​നം ന​ൽകി​യ​താ​ണ് പാ​ർ​ട്ടി​ക്കു​ള​ളി​ൽ പു​തി​യ പ്ര​ശ്ന​ത്തി​നു വഴിയൊരുക്കിയത്. മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​നം പി​ള​ള​യ്ക്കു ന​ൽ​കി​യ​തി​ൽ കേ​ര​ള​ കോ​ണ്‍​ഗ്ര​സ്ബി വൈ​സ് ചെ​യ​ർ​മാ​നും പ​ത്ത​നാ​പു​രം എം​എ​ൽ​എയും ​മ​ക​നു​മാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന് ക​ടു​ത്ത എ​തി​ർ​പ്പു​ള്ള​തായിട്ടാണ് വി​വ​രം.​

എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ ഗ​ണേ​ഷ് കു​മാ​ർ ത​യാ​റ​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള​ളി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് ഇ​ത് വ​ഴി​വച്ചി​രി​ക്കു​ന്ന​ത്.​ ഗ​ണേ​ഷി​നോ​ട് അ​ടു​പ്പ​മു​ള​ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​കർ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗണേഷിന്‍റെ മന്ത്രിസ്ഥാന സാധ്യതയാണ് ഇതോടെ ഇല്ലാതായതെന്നാണ് ഈ വിഭാഗം പറയുന്നത്. തങ്ങൾ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു പിള്ള പറഞ്ഞതും പ്രശ്നം വഷളാക്കി.

ഇതിനിടെ, മുന്നോക്ക കമ്മീഷൻ ചെയർമാൻ സ്ഥാനം കിട്ടിയിട്ടും കൊല്ലം മേഖലയിൽ പിള്ളയ്ക്കു സ്വീകരണം പോലും നൽകാത്തതിനു പിന്നിൽ ഗണേഷ് വിഭാഗത്തിന്‍റെ എതിർപ്പാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇടുക്കിയിലാണ് പാർട്ടി തലത്തിൽ പിള്ളയ്ക്കു സ്വീകരണം നൽകിയത്.

ഇടത് മ​ന്ത്രിസ​ഭ​യി​ൽ “ഇ​ന്ന​ല്ല​ങ്കി​ൽ നാ​ളെ’ ത​നി​ക്കു പ്രവേശനം ല​ഭി​ച്ചേ​ക്കുമെ​ന്നാ​യി​രു​ന്നു ഗ​ണേ​ഷി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.​ അ​തി​നി​ടെ​യാ​ണ് കാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​നം ബാ​ല​കൃ​ഷ്ണപി​ള​ള ത​ട്ടി​യെ​ടു​ത്ത​ത്.​ ഇ​തോ​ടെ മ​ന്ത്രിസാധ്യത അടഞ്ഞ അധ്യായമായി ഗണേഷ് വിഭാഗം വിലയിരുത്തുന്നു.​ പി​ള​ള​യ്ക്ക് സ്ഥാ​ന​മാ​ന​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ പാ​ർ​ട്ടി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളും ഇ​ല്ലാ​താ​യി.​ ഇ​തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​ല്ലാം വ​ലി​യ എ​തി​ർ​പ്പുണ്ടെന്നാണ് ഗണേഷ് വിഭാഗത്തിന്‍റെ വാദം. എ​ന്നും ഒ​രാ​ൾ മാ​ത്രം സ്ഥാനങ്ങൾ നേ​ടി​യെ​ടു​ക്കു​ന്ന​തു ശ​രി​യ​ല്ല, പാ​ർ​ട്ടി​ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ക​രെ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഗ​ണേ​ഷി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ൻ ഗ​ണേ​ഷ് കു​മാ​ർ ത​യാ​റാ​യി​ട്ടി​ല്ല.

എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ങ്കി​ലും കേ​ര​ള​കോ​ണ്‍​ഗ്ര​സ്ബിയു​ടെ മു​ന്ന​ണി പ്ര​വേ​ശ​നം ഇ​പ്പോ​ഴും അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്.​ പി​ള​ള​യു​ടെ പാ​ർ​ട്ടി​യെ മു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ സി​പി​ഐ അ​ട​ക്ക​മു​ള​ള ക​ക്ഷി​ക​ൾ​ക്ക് ക​ടു​ത്ത എ​തി​ർ​പ്പാ​ണ്.​ ഇ​തി​നി​ടെ യു​ഡി​എ​ഫിലേ​ക്ക് തി​രി​ച്ചു പോ​കാ​നു​ള​ള അ​ണി​യ​റ ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​യി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.​ പി​ള​ള​യാ​ണ് യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചു പോ​ക്കി​നു​ള​ള ച​ർ​ച്ച​ക​ൾ ന​ട​ത്തി വ​ന്ന​ത്. എ​ൽ​ഡി​എ​ഫി​നെ​തി​രെ ചി​ല വേ​ദി​ക​ളി​ൽ പിള്ള സം​സാ​രി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ​യാ​ണ് ക്യാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം ന​ൽ​കി പി​ള​ള​യു​ടെ പി​ണ​ക്കം മാ​റ്റാ​ൻ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​ത്. ചെ​യ​ർ​മാ​ൻ സ്ഥാ​നം ല​ഭി​ച്ച​തോ​ടെ പി​ള​ളയ്​ക്കും കൂ​ട്ട​ർ​ക്കും സ​ന്തോ​ഷ​മാ​യ​ങ്കി​ലും മ​ക​നും എം​എ​ൽ​എയു​മാ​യ ഗ​ണേ​ഷി​നും അ​നു​യാ​യി​ക​ളും ഇടഞ്ഞു. ഇവർ യുഡിഎഫ് പക്ഷത്തേക്കു നീങ്ങാനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *