ആ​ദി ശ​ങ്ക​ര​ന് ഇ​എം ശ​ങ്ക​ര​ന്‍റെ ഔ​ന്ന​ത്യ​മി​ല്ല: ജി. ​സു​ധാ​ക​ര​ൻ

 

ആ​ല​പ്പു​ഴ: ജ​ന​കീ​യ​ത​യും ഔ​ന്ന​ത്യ​വു​മി​ല്ലാ​ത്ത വ്യ​ക്തി​യാ​ണ് ശ​ങ്ക​രാ​ചാ​ര്യ​ർ എ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ശ്രീ ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ​യും ബു​ദ്ധ​ന്‍റെ​യും ഇ​എം​എ​സി​ന്‍റെ​യും ജ​ന​കീ​യ​ത​യും ഔ​ന്ന​ത്യ​വും ശ​ങ്ക​രാ​ചാ​ര്യ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ശ​ങ്ക​ര ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ജ​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​രാ​ത്ത​ത്. ചാ​തു​ര്‍ വ​ര്‍​ണ്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല തു​റ​വൂ​ര്‍ പ്രാ​ദേ​ശി​ക കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച ശ്രീ​ശ​ങ്ക​ര ജ​യ​ന്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഹി​ന്ദു മ​ത​ത്തി​നും ചാ​തു​ര്‍​വ​ര്‍​ണ്യ​ത്തി​നു​മാ​യി ശ​ങ്ക​ര​ന്‍ പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ബു​ദ്ധ​മ​താ​നു​യാ​യി​ക​ള്‍ ഭാ​ര​ത​ത്തി​ല്‍​നി​ന്ന് പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​ന്നു. ബു​ദ്ധ​മ​തം ഇ​ല്ലാ​താ​യി- സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *