G S T നികുതിമാറ്റ പട്ടിക പുറത്തിറക്കും.ധനമന്ത്രി

കൊച്ചി: ച​ര​ക്ക് – സേ​വന നി​കു​തി (​ജി.​എ​സ്.​ടി) നി​ല​വിൽ വ​ന്ന പ​ശ്‌​ചാ​ത്ത​ല​ത്തിൽ സം​സ്ഥാ​ന​ത്ത് ഉ​ത്‌​പ​ന്ന​ങ്ങൾ​ക്കും സേ​വ​ന​ങ്ങൾ​ക്കും ഉ​ണ്ടായ നി​കു​തി മാ​റ്റം സം​ബ​ന്ധി​ച്ച വി​ശ​ദ​മായ പ​ട്ടിക ഇ​ന്ന് പു​റ​ത്തി​റ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. പ​ട്ടിക മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​സി​ദ്ധീ​ക​രി​ക്കും.

വ്യാ​പാ​രി​കൾ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് കൊ​ള്ള​ലാ​ഭം നേ​ടു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. ജി.​എ​സ്.​ടി സം​ബ​ന്ധി​ച്ച പ​രാ​തി​കൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത​ല​ത്തി​ലും ജി​ല്ലാ ത​ല​ങ്ങ​ളി​ലും നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥർ അ​ട​ങ്ങിയ പ്ര​ത്യേക അ​തോ​റി​ട്ടി​യും രൂ​പീ​ക​രി​ക്കും.
നി​കു​തി കു​റ​ഞ്ഞ ഉ​ത്‌​പ​ന്ന​ങ്ങൾ​ക്ക് വ്യാ​പാ​രി​കൾ വില (​എം.​ആർ.​പി) കു​റ​യ്‌​ക്കു​ന്നി​ല്ല എ​ന്ന് തു​ട​ങ്ങിയ പ​രാ​തി​കൾ അ​തോ​റി​ട്ടി​ക്കു മു​ന്നിൽ അ​വ​ത​രി​പ്പി​ക്കാം.

കൊ​ച്ചി​യിൽ ജി.​എ​സ്.​ടി​യു​ടെ സം​സ്ഥാ​ന​തല ഉ​ദ്ഘാ​ട​നം നിർ​വ​ഹി​ച്ച​ശേ​ഷം മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​കു​തി കു​റ​ഞ്ഞ ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ എം.​ആർ.​പി കു​റ​യ്‌​ക്കാൻ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര സർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വില കു​റ​യ്‌​ക്കാൻ വ്യാ​പാര – വാ​ണി​ജ്യ സ​മൂ​ഹ​ത്തോ​ട് കേ​ന്ദ്ര സർ​ക്കാർ ആ​വ​ശ്യ​പ്പെ​ട​ണം. ഏ​തൊ​ക്കെ ഉ​ത്‌​പ​ന്ന​ങ്ങൾ​ക്ക് വില കു​റ​ഞ്ഞു​വെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *