തേ​ക്കി​ൻ​കാ​ട്ടി​ൽ ഫ്രീ​ക്ക​ന്മാ​രു​ടെ സം​ഗ​മം

തൃ​ശൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെതു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത വി​നാ​യ​ക​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ട്ടും ആ​ട്ട​വും ചി​ത്ര​ംവ​ര​യു​മാ​യി തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധം.

സം​ഗീ​ത ബാ​ൻ​ഡാ​യ ഉൗ​രാ​ളി​യു​ടെ പ്ര​വ​ർ​ത്ത​ക​നും നാ​ട​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ മാ​ർ​ട്ടി​ൻ ഉൗ​രാ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ്രീ​ക്ക് സാ​റ്റ​ർ​ഡേ എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് താ​ടി​യും മു​ടി​യും നീ​ട്ടി​വ​ള​ർ​ത്തി​യ ഫ്രീ​ക്ക​ൻ​മാ​രും ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സും പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യി​രു​ന്നു.

പോ​ലീ​സ് ക​സ്റ്റ​ഡി​യെതു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത വി​നാ​യ​ക​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യു​മാ​യി​രു​ന്നു ഫ്രീ​ക്ക​ൻ​മാ​രു​ടെ സം​ഗ​മം. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ മ​ര​ച്ചു​വ​ടു​ക​ൾ​ക്കു കീ​ഴെ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചും ചി​ത്രം വ​ര​ച്ചും നൃ​ത്തം ച​വി​ട്ടി​യും പ്ര​തി​ഷേ​ധി​ച്ച ശേ​ഷം തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ൽ പ്ര​ക​ട​നം ന​ട​ത്തി. സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *