വി​ദേ​ശ​ക​പ്പ​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഇ​ടി​ച്ചു; മൂ​ന്നു​പേ​ർ മ​രി​ച്ചു


കൊ​ച്ചി: കൊ​ച്ചി​യി​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ബോ​ട്ട് ക​പ്പ​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു. ബോ​ട്ട് ത​ക​ർ​ന്നു ക​ട​ലി​ൽ മു​ങ്ങി​യ മൂ​ന്നു​പേ​ർ മ​രി​ച്ചു. കു​ള​ച്ചി​ൽ സ്വ​ദേ​ശി ത​ന്പി​ദു​രൈ, ആ​സാം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി ക​ര​യി​ലെ​ത്തി​ച്ചു. പു​ല​ർ​ച്ചെ ര​ണ്ടു മു​പ്പ​തോ​ടെ പു​തു​വൈ​പ്പി​നി​ൽ​നി​ന്നു 20 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ത്.

ര​ണ്ടു ദി​വ​സം മു​ൻ​പ് മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ കാ​ർ​മ​ൽ മാ​ത എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 14 പേ​രി​ൽ 11 പേ​രെ മ​റ്റൊ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ എ​ത്തി​യ​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തി​ൽ മ​ൽ​സ്യ​ബ​ന്ധ​ന ബോ​ട്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ക്ഷ​പ്പെ​ടു​ത്തി​യ 11 പേ​രെ ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​നാ​മ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആം​ബ​ർ എ​ന്ന ക​പ്പ​ലാ​ണ് കാ​ർ​മ​ൽ മാ​ത​യെ ഇ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ഇ​ടി​ച്ച​ശേ​ഷം ക​പ്പ​ൽ നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ക​പ്പ​ൽ കോ​സ്റ്റ്ഗാ​ർ​ഡ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ദേ​ശ ക​പ്പ​ലി​ന്‍റെ ക​പ്പി​ത്താ​നെ​തി​രേ ന​ര​ഹ​ത്യ​ക്കു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ എം​പി.​ദി​നേ​ശ് അ​റി​യി​ച്ചു. മാ​രി​ടൈം നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് വി​ദേ​ശ ക​പ്പ​ലി​നെ​തി​രേ ചു​മ​ത്തു​ന്ന​ത്. ക​പ്പ​ൽ കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷ​മേ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കൂ എ​ന്നും ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *