പ​നി ഇനിയും ശമിച്ചില്ല;ഇന്നലെ എ​ട്ടു മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്നലെ പ​നി ബാ​ധി​ച്ചു എ​ട്ടു പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം എ​സ്റ്റേ​റ്റ് സ്വ​ദേ​ശി വി​നോ​ദ് (32), പൂ​ന്തു​റ സ്വ​ദേ​ശി സാ​ന്പ​ശി​വ​ൻ (60), എ​റ​ണാ​കു​ളം പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി യാ​സി​ൻ (ഒ​ന്പ​ത്), പാ​ല​ക്കാ​ട് തെ​ങ്ക​ര സ്വ​ദേ​ശി സ​ക്കീ​ർ ബാ​ബു(60), മ​ല​പ്പു​റം നെ​ടി​യി​രി​പ്പ് സ്വ​ദേ​ശി വീ​രാ​ൻ (62), തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി മ​റി​യം ഫാ​ത്തി​മ (50) എ​ന്നി​വ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി നി​സാ​ർ (45), മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി വി​ശ്വ​നാ​ഥ​ൻ (30) എ​ന്നി​വ​ർ എ​ലി​പ്പ​നി പി​ടി​പ്പെ​ട്ടും മ​രി​ച്ചു.

ഇ​ന്ന് സം​സ്ഥാ​ന​ത്തു പ​നി പി​ടി​പെ​ട്ടു 22,019 പേ​ർ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​ൽ 211 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​ത് 84 പേ​ർ. എ​ച്ച്1 എ​ൻ1 27 പേ​ർ​ക്കും സ്ഥി​രീ​ക​രി​ച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *