തലശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കൊച്ചി സിബിഐ കോടതി തള്ളി.

കൊച്ചി: തലശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കൊച്ചി സിബിഐ കോടതി തള്ളി. ഫസലിന്റെ സഹോദരൻ അബ്ദുൾസത്താറാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.

ഫസലിനെ കൊലപ്പെടുത്തിയത് താനുൾപ്പെട്ട സംഘമാണെന്ന ആർഎസ്എസ് പ്രവർത്തകൻ സുബിഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സത്താർ കോടതിയ സമീപിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ സുബീഷ് പോലീസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു.

എന്നാല്‍ ഫസലിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അബ്ദുള്‍ സത്താര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണു സിബിഐയുടെ വാദം. ഹര്‍ജി തള്ളിയതോടെ ഫസല്‍ വധക്കേസ് ആര്‍എസ്എസിനു മേല്‍ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമമാണ് ഇതോടെ പാളിയിരിക്കുന്നത്. സുബീഷിനെ തല്ലിച്ചതച്ചും ഭീഷണിപ്പെടുത്തിയും പോലീസ് എടുത്ത മൊഴി മാധ്യമങ്ങള്‍ക്ക് നല്‍കി ഉണ്ടാക്കിയ വിവാദമാണ് പൊളിഞ്ഞുവീണത്.

തന്നെ പൈശാചികമായി പീഡിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ഫസല്‍ വധക്കേസില്‍ മൊഴിയെടുത്തതെന്ന് സുബീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നുണപരിശോധനയുള്‍പ്പെടെ ഏത് അന്വേഷണവും നേരിടാമെന്നും സുബീഷ് വ്യക്തമാക്കിയിരുന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *