വില്ലേജ് ഓഫീസില്‍ കർഷകന്‍റെ ആത്മഹത്യ, സർക്കാർ അടിയന്തിരനടപടി സ്വികരിക്കണം.സാജൻ തൊടുക.

 

കോട്ടയം:ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ തൂ​ങ്ങി​മ​രി​ച്ച സംഭവത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുക ആവശ്യപ്പെട്ടു.

വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ പേരിൽ പോലീസ് കൊലക്കുറ്റത്തിന്കേസെടുക്കണം.ഭൂ ഉടമയുടെ ന്യായമായഅവകാശമായ കരം ഒടുക്കുന്നതിന് മേലുദ്യോഗസ്ഥന്റെ ഉത്തരവുണ്ടായിട്ടും തയ്യാറാകാത്ത നടപടിയാണ് ഒരു സാധു മനുഷ്യന്റെ മരണത്തിലേക്ക് കലാശിച്ചത്.നിയമത്തിന്റെ നൂലാമാല പറഞ്ഞ് പാവപ്പെട്ട കർഷകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ നിലയ്ക്കു നിർത്തണം. കാ​വി​ൽ​പു​ര​യി​ടം താ​ഴ​ത്ത​ങ്ങാ​ടി ജോ​യി എന്ന കർഷകന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ സർവ്വീസിൽ നിന്ന് നീക്കം ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം.

നിയമപരമായി യാതൊരു തടസ്സവുമില്ലാത്തത് കൊണ്ടാണ് ഇന്ന് കരം അടച്ചു നല്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറായത്,ഇത് ഒരുദിവസം നേരത്തെ ആയിരുന്നെങ്കില്‍ ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാമായിരുന്നു,വൈകിയെത്തുന്ന നീതി നീതി  നിഷേധമാണ്.വില്ലേജ് അസിസ്റ്റന്റ്റിനെ പേരില്‍  ചെറിയൊരു ശിക്ഷാനടപടി എടുത്ത് സ്വന്തം പാര്‍ട്ടിയുടെ  സര്‍വീസ് സംഘടനയില്‍പെട്ട ജീവനക്കാരെരക്ഷിക്കുന്നതിനാണ് മന്ത്രി ശ്രമിക്കുന്നത്..ഇത് പ്രതിഷേധാർഹമാണ് പിണറായി സർക്കാരിന് കളങ്കം വരുത്തുന്ന ഭരണ ചരിത്രത്തിലെ കറുത്തയേടാണ് ഈ കർഷകന്റെ ആത്മാഹൂതിയെന്നും.സാജൻ തൊടുക പറഞ്ഞു.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട് .കർഷകന്റെ കുടുംബത്തിന് ഇരുപത്തഞ്ച് ലക്ഷം രൂപ ആശ്വാസ ധനസഹായം അനുവദിക്കുകയും കുറ്റക്കാരായ വില്ലേജ് ഓഫീസർ അടക്കമുള്ള മുഴുവൻ ജീവനക്കാരേയും പ്രതികളാക്കി അടിയന്തിരമായിസർവ്വീസിൽ നിന്നും നീക്കംചെയ്യണമെന്നും അല്ലാത്തപക്ഷംയൂത്ത്ഫ്രണ്ട് എം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നല്കുമെന്നും സാജൻ മുന്നറിയിപ്പ് നല്കി

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *