ഫേസ് ബുക്കിലെ പ്രൊഫൈൽ പിക്ചർ കോപ്പി ചെയ്യാൻ പറ്റില്ല.

പ്രൊഫൈൽ ചിത്രങ്ങളുടെ ദുരുപയോഗം തടയുന്നതിന് ഉപകരിക്കുന്ന പുതിയ സംവിധാനം ഫെയ്സ്ബുക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രൊഫൈൽ ചിത്രം മറ്റൊരാൾ ഡൗൺലോഡ് ചെയ്യുന്നതും പകർത്തുന്നതും വിലക്കുന്ന ‘പ്രൊഫൈൽ പിക്ചർ ഗാർഡ്’ എന്ന പുതിയ സുരക്ഷാ സംവിധാനമാണ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് ഫീഡിൽ നിന്നുമാണ് പ്രൊഫൈൽ പിക്ചർ ഗാർഡ് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുക. ഈ സംവിധാനം ആക്ടിവേറ്റ് ചെയ്താൽ, പ്രൊഫൈൽ ചിത്രം മറ്റുള്ളവർക്ക് സേവ് ചെയ്യാനോ, സ്ക്രീൻഷോട്ട് എടുക്കാനോ സാധിക്കില്ല. കൂടാതെ, ഫ്രണ്ട്‍സ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് ഇനി പ്രൊഫൈൽ ചിത്രത്തിൽ ടാഗ് ചെയ്യാനും അവസരം നൽകില്ല. പ്രൊഫൈൽ പിക്ചർ ഗാർഡ് ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ പ്രൊഫൈൽ ചിത്രത്തിന് ചുറ്റും നീല നിറത്തിലുള്ള ബോർഡർ ഉണ്ടാകും.

ചിത്രങ്ങൾ ആർക്കും ഡൗൺലോഡ് ചെയ്യാമെന്ന കാരണം ചൂണ്ടിക്കാട്ടി, സമൂഹ മാദ്ധ്യമങ്ങളിൽ സ്വന്തം ഫോട്ടോ നൽകാൻ സ്ത്രീകൾ വിമുഖത കാട്ടുന്നുവെന്ന സർവേഫലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫെയ്സ്ബുക്ക് അധികൃതർ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയത്. ഈ ശ്രമം വിജയകരമായാൽ മറ്റു രാജ്യങ്ങളിലും പിക്ചർ ഗാർഡ് സംവിധാനം അവതരിപ്പിക്കാനാണ് ഫെയ്സ്ബുക്ക് അധികൃതരുടെ തീരുമാനം.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *