ടാങ്കർ ലോ​റി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ഏ​റ്റു​മാ​നൂ​ർ: ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. എം​സി റോ​ഡി​ൽ തെ​ള്ള​ക​ത്ത് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​പ്പൂ​ക്ക​ര തു​രു​ത്തേ​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ ജെ​റി​ൻ ആണ് (22) മ​രി​ച്ച​ത്.

ഇ​രു​ന്പ​ന​ത്തു​നി​ന്ന് പെ​ട്രോ​ൾ നി​റ​ച്ച് ഏ​നാ​ത്ത് പെ​ട്രോ​ൾ പ​ന്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ടാ​ങ്ക​ർ ലോ​റി. കാ​രി​ത്താ​സ് ഭാ​ഗ​ത്തു​നി​ന്ന് ബൈ​ക്കി​ലെ​ത്തി​യ ജെ​റി​ൻ മാ​താ ആ​ശു​പ​ത്രി​യി​ലേ​ക്കു തി​രി​യു​ന്പോ​ൾ ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു നി​യ​ന്ത്ര​ണം​വി​ട്ട ടാ​ങ്ക​ർ ലോ​റി ഓ​ട​യും മ​റി​ക​ട​ന്ന് മ​തി​ലി​ൽ ഇ​ടി​ച്ചു​നി​ന്നു.
ലോ​റി​ക്ക​ടി​യി​ൽ കു​രു​ങ്ങി​യ ജെ​റി​നെ ഏ​റെ​നേ​ര​ത്തെ ശ്ര​മ​ത്തി​നു ശേ​ഷം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു ലോ​റി ഉ​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഈ ​സ​മ​യ​മ​ത്ര​യും ജെ​റി​ന് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ചി​കി​ത്സ​ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ജെ​റി​നെ മാ​താ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി എ​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ടാ​ങ്ക​റി​ൽ​നി​ന്ന് പെ​ട്രോ​ൾ ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്‌‌​ടി​ച്ചു. മ​ഴ​പെയ്ത തോ​ടെ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ച്ചു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ളു​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ടാ​ങ്ക​റി​ന്‍റെ ചോ​ർ​ച്ച താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഓ​യി​ൽ ക​ന്പ​നി അ​ധി​കൃ​ത​ർ എ​ത്തി മ​റ്റൊ​രു ടാ​ങ്ക​റി​ലേ​ക്ക് പെ​ട്രോ​ൾ പ​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടാ​ങ്ക​ർ ലോ​റി ഏ​റ്റു​മാ​നൂ​രി​ലെ പെ​ട്രോ​ൾ പ​ന്പി​ലേ​ക്കു മാ​റ്റി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ദീ​ർ​ഘ​നേ​രം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

ജെറിന്‍റെ മാ​താ​വ് സു​നി തെള്ളകം പൊൻമാങ്കൽ കുടും ബാംഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​സ്റ്റി​ൻ, അ​ൽ​ഫോ​ൻ​സ. വി​ദേ​ശ​ത്തു​ള്ള പി​താ​വ് ബാ​ബു​വും സ​ഹോ​ദ​ര​ൻ ജ​സ്റ്റി​നും എ​ത്തി​യശേ​ഷം സം​സ്കാ​രം ന​ട​ത്തും.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *