എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ.

കൊച്ചി: എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ. മുസ്‌ലിം ഏകോപന സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്‌ലാം മ​തം സ്വീ​ക​രി​ച്ച യു​വ​തി​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മുസ്‌ലിം ഏകോപന സമിതി സംഘടിപ്പിച്ച് മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

മുസ്‌ലിം ഏ​കോ​പ​ന സ​മി​തി മ​ണ​പ്പാ​ട്ടി പ​റ​മ്പി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് സെന്‍റ് ആ​ല്‍​ബ​ര്‍​ട്ട​സ് കോ​ള​ജി​നു സ​മീ​പ​ത്തു ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്തു മു​ന്നോ​ട്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു. മാ​ര്‍​ച്ചി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ലും പോ​ലീ​സ് ന​ട​പ​ടി​യി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രു​ക്കേ​റ്റിരുന്നു. ആയിരത്തോളം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *