എന്റെ നാട് പദ്ധതിയുടെ ഭാഗമായി നിർദ്ധനരും അശരണരുമായവർക്കായി ഭക്ഷണകിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.

 

കോതമംഗലം- എന്റെ നാട് പദ്ധതിയുടെ ഭാഗമായി നിർദ്ധനരും അശരണരുമായവർക്കായി ഭക്ഷണകിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നെല്ലിക്കുഴി കവലയിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ ആയിരം കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ചുകൊടുക്കുന്നതാണെന്ന് ചെയർമാൻ അറിയിച്ചു,

തുച്ഛമായ വിലയിൽ ജനങ്ങൾക്ക് ഭക്ഷണസാധനങ്ങൾ ലഭ്യമാക്കാൻ ഭക്ഷണശാല ആരംഭിക്കുന്നതാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ഒരു നേരമെങ്കിലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്ന ഒരാളും നമുക്കുചുറ്റും ഉണ്ടാകരുതെന്ന ലക്ഷ്യം മുന്നിൽകണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് വിശപ്പുരഹിത കോതമംഗലം.
യോഗത്തിൽ കെ.പി. ബാബു, സി.കെ സത്യൻ, ഫൗസിയ ഷിയാസ്, ഷാജഹാൻ വട്ടക്കുടി, ജിജോ കുരൈ്യപ്പ്, പി. പ്രകാശ് , എം.വി.റജി, പരീത് പട്ടമ്മാവുടി എന്നിവർ സംസാരിച്ചു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *